'അകായ്, ആര്സിബിയിലേക്ക് സ്വാഗതം'; ഡബ്ല്യുപിഎല്ലിനിടെ ജൂനിയര് കോഹ്ലിയെ വരവേറ്റ് ആരാധകര്

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആര്സിബി ആരാധകര് ബാനറുമായാണ് എത്തിയത്

dot image

ബെംഗളൂരു: താരദമ്പതികളായ വിരാട് കോഹ്ലിയ്ക്കും അനുഷ്ക ശര്മ്മയ്ക്കും ഫെബ്രുവരി 15നാണ് രണ്ടാമത്തെ കുഞ്ഞ് പിറക്കുന്നത്. വാമികയുടെ കുഞ്ഞനുജന് 'അകായ്' എത്തിയതിന്റെ സന്തോഷം ഇരുവരും തന്നെയാണ് സമൂഹമാധ്യമങ്ങളില് പങ്കുവെച്ചത്. സമൂഹ മാധ്യമങ്ങളില് കുഞ്ഞ് കോഹ്ലി ഇതിനോടകം തന്നെ തരംഗമായി കഴിഞ്ഞു.

ഇതിനിടെ ജൂനിയര് കോഹ്ലിയെ വരവേല്ക്കുകയാണ് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂര് ആരാധകര്. വനിതാ പ്രീമിയര് ലീഗിലെ ആര്സിബി- യുപി വാരിയേഴ്സ് മത്സരത്തിനിടെയാണ് ആര്സിബി ആരാധകര് കുഞ്ഞ് കോഹ്ലിയ്ക്ക് സ്വാഗതം അറിയിച്ചുകൊണ്ടുള്ള ബാനറുകളായി എത്തിയത്. അകായ്, 'ആര്സിബിയിലേക്ക് സ്വാഗതം' എന്നെഴുതിയ ബാനര് പിടിച്ചുനില്ക്കുന്ന ചിത്രങ്ങള് ഇപ്പോള് വൈറലാണ്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആര്സിബി ആരാധകര് ബാനറുമായാണ് എത്തിയത്.

ഫെബ്രുവരി 20നായിരുന്നു തങ്ങളുടെ രണ്ടാമത്തെ കുഞ്ഞ് പിറന്നതായി അനുഷ്ക ശർമ്മയും വിരാട് കോഹ്ലിയും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സോഷ്യൽ മീഡിയയിൽ സമാനമായ പോസ്റ്റുകൾ പങ്കുവെച്ചാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.

"ഫെബ്രുവരി 15 ന് ഞങ്ങൾക്ക് ആൺ കുഞ്ഞ് ജനിച്ചു. വാമികയുടെ സഹോദരനായി അകായ്യെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തതായി എല്ലാവരേയും അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നിങ്ങളുടെ അനുഗ്രഹവും പ്രാത്ഥനയും ഞങ്ങൾക്കൊപ്പം വേണം. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് നിങ്ങളോട് അഭ്യർത്ഥിക്കുന്നു. സ്നേഹവും നന്ദിയും, വിരാട്, അനുഷ്ക"; സോഷ്യൽ മീഡിയിൽ കുറിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us