'അടുത്ത ധോണി ജനിച്ചിരിക്കുന്നു'; ധ്രുവ് ജുറേലിന് അഭിനന്ദനവുമായി ഇന്ത്യൻ ഇതിഹാസം

ഇന്ന് സെഞ്ച്വറി നഷ്ടമായി, ഭാവിയിൽ ജുറേൽ നിരവധി സെഞ്ച്വറികൾ നേടും

dot image

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തിരിക്കുകയാണ് ധ്രുവ് ജുറേൽ. ഒരു ഘട്ടത്തിൽ ഏഴിന് 177 എന്ന് തകർന്ന ഇന്ത്യയെ ജുറേൽ ഒറ്റയ്ക്ക് ചുമലിലേറ്റി. 149 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതം ജുറേൽ 90 റൺസെടുത്തു. ഇന്ത്യൻ സ്കോർ 307ൽ എത്തിച്ച ശേഷമാണ് ധ്രുവ് പുറത്തായത്. പിന്നാലെ യുവതാരത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് മുൻ താരം സുനിൽ ഗാവസ്കർ.

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അടുത്ത എം എസ് ധോണി ജനിച്ചിരിക്കുന്നതായി ഗാവസ്കർ പറഞ്ഞു. ഇന്ന് ജുറേലിന് ഒരു സെഞ്ച്വറി നഷ്ടമായി. അതിന്റെ കാരണം ജുറേൽ അല്ല. എന്നാൽ ഭാവിയിൽ തന്റെ പ്രകടനം ജുറേൽ മെച്ചപ്പെടുത്തും. അതിലൂടെ നിരവധി സെഞ്ച്വറികൾ ആ യുവതാരം നേടുമെന്നും ഗാവസ്കർ വ്യക്തമാക്കി.

ധീരം ധ്രുവ് ജുറേൽ; ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 307

മത്സരത്തിൽ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 46 റൺസ് ലീഡ് നേടി. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 353 റൺസ് നേടിയിരിയുന്നു. എന്നാൽ ഇന്ത്യൻ പോരാട്ടം 307 റൺസിൽ അവസാനിച്ചു.

dot image
To advertise here,contact us
dot image