റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. രണ്ട് ഇന്നിംഗ്സിലും മികച്ച പ്രകടനം കാഴ്ചവെച്ച ധ്രുവ് ജുറേലിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം നേടിത്തന്നത്. പിന്നാലെ ഇന്ത്യൻ വിക്കറ്റ് കീപ്പറെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്സ്.
രണ്ട് ഇന്നിംഗ്സിലും ജുറേൽ നന്നായി കളിച്ചു. ബാറ്റിംഗിനും അപ്പുറം മികച്ച ഒരു വിക്കറ്റ് കീപ്പർ കൂടിയാണ് ജുറേൽ. അത് കാണുവാൻ രസകരവുമാണ്. എനിക്ക് തോന്നുന്നത് ഇംഗ്ലണ്ട് ബെൻ വിക്കറ്റ് കീപ്പർ ബെൻ ഫോക്സിന് ജുറേലിനോട് ഇപ്പോൾ ഒരു ഇഷ്ടമുണ്ടാവും. മത്സര ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ബെൻ സ്റ്റോക്സ് പറഞ്ഞു.
ലോറസ് കായിക പുരസ്കാരം; ലയണൽ മെസ്സിയും നൊവാക് ജോക്കോവിച്ചും മത്സരത്തിന്ആദ്യ ഇന്നിംഗ്സിൽ ഏഴിന് 177 എന്ന് തകർന്ന ഇന്ത്യയെ ജുറേലിന്റെ പോരാട്ടം 307ൽ എത്തിച്ചു. 149 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതം ജുറേൽ 90 റൺസെടുത്തു. രണ്ടാം ഇന്നിംഗ്സിൽ 77 പന്തിൽ രണ്ട് ഫോർ ഉൾപ്പടെ 39 റൺസെടുത്ത് പുറത്താകാതെ നിൽക്കാനും ജുറേലിന് സാധിച്ചു. ഇന്ത്യൻ ഇതിഹാസ താരം എം എസ് ധോണിയോടാണ് ജുറേലിന് ഇപ്പോൾ താരതമ്യപ്പെടുത്തുന്നത്.