വിശാഖപട്ടണം: ഇന്ത്യൻ താരവും ആന്ധ്രാപ്രദേശ് ക്രിക്കറ്റ് ടീം അംഗവുമായ ഹനുമ വിഹാരിയെചൊല്ലി ബോർഡിനിടെ ഭിന്നത. രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിന് ശേഷം ഹനുമാ വിഹാരിയെ നായക സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നിൽ ഒരു താരത്തിന്റെ രാഷ്ട്രീയക്കാരനായ പിതാവിന്റെ ഇടപെടലാണെന്ന് വിഹാരി ആരോപിച്ചു. രഞ്ജി ട്രോഫിയിൽ നിന്ന് ആന്ധ്രാപ്രദേശ് പുറത്തായതിന് പിന്നാലെയാണ് വിഹാരിയുടെ വിമർശനം.
കഴിഞ്ഞ വർഷം രഞ്ജി ട്രോഫി ഫൈനൽ കളിച്ച ബംഗാളിന്റെ ആദ്യ ഇന്നിംഗ്സ് വമ്പൻ ടോട്ടൽ ആന്ധ്ര മറികടന്നു. 409നെതിരെ 445 റൺസ് നേടി. മത്സരത്തിനിടെ ടീമിലെ ഒരു താരത്തെ തനിക്ക് വിമർശിക്കേണ്ടി വന്നു. ആ താരം തന്റെ രാഷ്ട്രീയക്കാരനായ പിതാവിനോട് പരാതി പറയുകയും തന്നെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ചെയ്തെന്ന് വിഹാരി പറഞ്ഞു.
സൂര്യകുമാറിനേക്കാള് റണ്സ് ശരാശരി സഞ്ജുവിന്; സച്ചിന് ബേബിതാരത്തിന്റെ പേര് പറയാതെയാണ് വിഹാരി വിമർശനം ഉന്നയിച്ചത്. എന്നാൽ ആ താരം താനെന്ന് പറഞ്ഞ് വിക്കറ്റ് കീപ്പർ ബാറ്റർ കെ എൻ പൃഥിരാജ് രംഗത്തെത്തി. വിഹാരി തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നാണ് പൃഥിരാജിന്റെ പ്രതികരണം. ക്രിക്കറ്റിനേക്കാൾ വലുതായി ടീമിൽ ആരുമില്ലെന്നും താരം വ്യക്തമാക്കി.
മുംബൈ ആരാധകർക്ക് ആശ്വാസം; ഹാർദിക്ക് പാണ്ഡ്യ തിരിച്ചുവരുന്നുഅതിനിടെ വിഹാരിയെ പിന്തുണച്ച് സഹതാരങ്ങൾ രംഗത്തെത്തി. ടീമിലെ എല്ലാ കളിക്കാരും സ്റ്റാഫുകളും സംഭവത്തിന് സാക്ഷിയാണ്. വിഹാരി ഒരുവിധത്തിലും സഹതാരത്തെ അധിക്ഷേപിച്ചിട്ടില്ല. ആന്ധ്ര ടീമിന്റെ നായകനായി വിഹാരി തുടരണം. ഇക്കാര്യം വ്യക്തമാക്കി താരങ്ങൾ സംസ്ഥാന ക്രിക്കറ്റ് ബോർഡിന് കത്തയക്കുകയും ചെയ്തു.