രഞ്ജി ട്രോഫിയിൽ അപൂർവ്വ റെക്കോർഡ്; 10-ാം വിക്കറ്റിൽ 194 റൺസ് കൂട്ടുകെട്ട്

ജോ റൂട്ടും ജെയിംസ് ആൻഡേഴ്സണും കൂട്ടിച്ചേർത്ത 198 റൺസാണ് ക്രിക്കറ്റ് ചരിത്രത്തിലെ 10-ാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്.

dot image

മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ അപൂർവ്വ റെക്കോർഡ്. മുംബൈ താരങ്ങളായ തനുഷ് കോട്യാനും തുഷാർ ദേശ്പാണ്ഡെയും 10-ാം വിക്കറ്റിൽ 194 റൺസ് കൂട്ടിച്ചേർത്തു. ബറോഡയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിൻ്റെ ക്വാർട്ടർ ഫൈനലിലെ രണ്ടാം ഇന്നിങ്ങ്സിലായിരുന്നു മുംബെ താരങ്ങളുടെ റെക്കോർഡ് പ്രകടനം. രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന 10-ാം വിക്കറ്റ് കൂട്ടുകെട്ടാണിത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന 10-ാം വിക്കറ്റ് കൂട്ടുകെട്ട് എന്ന റെക്കോർഡ് മുംബൈ താരങ്ങൾക്ക് നഷ്ടമായത് അഞ്ച് റൺസ് അകലെയാണ്.

മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ മുംബൈ 384 റൺസിന് പുറത്തായി. ബറോഡയുടെ മറുപടി 348 റൺസിൽ അവസാനിച്ചു. 36 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്ങ്സിന് ഇറങ്ങിയ മുംബൈ ഒരു ഘട്ടത്തിൽ ഒമ്പതിന് 337 റൺസെന്ന നിലയിലായി. പിന്നീടാണ് 10-ാം വിക്കറ്റിൽ തനുഷും തുഷാറും ഒന്നിച്ചത്. തനുഷ് കോട്യാനും തുഷാർ ദേശ്പാണ്ഡെയും സെഞ്ച്വ റി നേടിയിരുന്നു. തുഷാർ ദേശ്പാണ്ഡെ 123 റൺസ് നേടി പുറത്തായപ്പോൾ തനുഷ് കോട്യാൻ 120 റൺസ് നേടി പുറത്താകാതെ നിന്നു,

ഇംഗ്ലണ്ട് ടീമിലൊരാൾക്ക് ധ്രുവ് ജുറേലിനോട് ഇഷ്ടം; വെളിപ്പെടുത്തി ബെൻ സ്റ്റോക്സ്

തനുഷ് 129 പന്തിൽ 10 ഫോറും നാല് സിക്സും സഹിതം 120 റൺസെടുത്ത് പുറത്താകാതെ നിന്നു. തുഷാർ 129 പന്തിൽ 10 ഫോറും എട്ട് സിക്സും സഹിതം 123 റൺസെടുത്തു. തുഷാർ ദേശ്പാണ്ഡെ പുറത്തായതോടെയാണ് അപൂർവ്വ കൂട്ടുകെട്ടിന് വിരാമമായത്. അവസാന ദിനമായതിനാൽ മത്സരം സമനിലയിലേക്ക് നീങ്ങുകയാണ്.

ലോറസ് കായിക പുരസ്കാരം; ലയണൽ മെസ്സിയും നൊവാക് ജോക്കോവിച്ചും മത്സരത്തിന്

2014ൽ ഇംഗ്ലണ്ട് താരങ്ങളായ ജോ റൂട്ടും ജെയിംസ് ആൻഡേഴ്സണും കൂട്ടിച്ചേർത്ത 198 റൺസാണ് ക്രിക്കറ്റ് ചരിത്രത്തിലെ 10-ാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട്. ഇന്ത്യയ്ക്കെതിരെ നോട്ടിങ്ഹാമിലായിരുന്നു ഇംഗ്ലണ്ട് താരങ്ങളുടെ നേട്ടം.

dot image
To advertise here,contact us
dot image