റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ മികച്ച പ്രകടനമാണ് യുവതാരം ധ്രുവ് ജുറേൽ പുറത്തെടുത്തത്. ആദ്യ ഇന്നിംഗ്സിൽ 90ഉം രണ്ടാം ഇന്നിംഗ്സിൽ പുറത്താകാതെ 39 റൺസും താരം നേടി. മത്സരത്തിൽ ഇന്ത്യൻ വിജയത്തിൽ നിർണായകമായത് ഈ യുവതാരത്തിന്റെ ബാറ്റിംഗ് ആയിരുന്നു. പിന്നാലെ ജുറേലിനെ പ്രകീർത്തിച്ച് ഇന്ത്യൻ മുൻ താരങ്ങൾ ഉൾപ്പടെ രംഗത്തെത്തി. ഇന്ത്യൻ ഇതിഹാസ താരം എം എസ് ധോണിയുമായാണ് ജുറേലിനെ ഗാവസ്കറും അനിൽ കുംബ്ലയുമെല്ലാം താരതമ്യപ്പെടുത്തിയത്. എന്നാൽ ഇപ്പോഴത്തെ ചർച്ച ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ അടുത്ത വിക്കറ്റ് കീപ്പർ ആരാകും എന്നതാണ്.
വാഹനാപകടത്തിൽ പരിക്കേറ്റ് റിഷഭ് പന്ത് വിശ്രമത്തിലായതോടെ ഇന്ത്യൻ ടീമിലേക്ക് പുതിയ വിക്കറ്റ് കീപ്പർമാർ എത്തിത്തുടങ്ങി. മലയാളി താരം സഞ്ജു സാംസണും ജാർഖണ്ഡ് താരം ഇഷാൻ കിഷനും പരിമിത ഓവർ ക്രിക്കറ്റിൽ അവസരം നൽകി. എന്നാൽ ഇരുവർക്കും ടെസ്റ്റ് ക്രിക്കറ്റിലേക്ക് അവസരം ലഭിച്ചില്ല.
ഒടുവിൽ ഇഷാൻ കിഷൻ ക്രിക്കറ്റിൽ തിരിച്ചെത്തി; പക്ഷേ കളത്തിൽ തിരിച്ചടിആന്ധ്രയിൽ നിന്നും കെ എസ് ഭരതിന് ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് കാക്കാൻ അവസരം ലഭിച്ചു. എന്നാൽ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും മികവിലേക്ക് ഉയരാൻ ഭരതിന് കഴിഞ്ഞില്ല. ഇതോടെ ഉത്തർപ്രദേശുകാരൻ ധ്രുവ് ജുറേലിന് അരങ്ങേറ്റത്തിന് അവസരം ഒരുങ്ങി. റാഞ്ചിയിൽ ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ ക്ഷമയോടെ പിടിച്ചുനിന്നും ജുറേൽ. അവസാന വിക്കറ്റുകളിൽ ജുറേൽ നടത്തിയ പോരാട്ടം ഇല്ലായിരുന്നുവെങ്കിൽ മത്സരം ഇന്ത്യയ്ക്ക് നഷ്ടമായേനെ. ആഭ്യന്തര ക്രിക്കറ്റിൽ 15 മത്സരങ്ങൾ കളിച്ച് പരിചയമുള്ള താരം ഇന്ത്യൻ ടീമിൽ പ്രായം കടന്ന പക്വതയാണ് പുറത്തെടുത്തത്.
ഒറ്റ മത്സരത്തിൽ അഞ്ച് ഗോൾ; ചരിത്രം കുറിച്ച എർലിംഗ് ഹാലണ്ട്ആക്രമണ ബാറ്റിങ്ങാണ് റിഷഭ് പന്തിന്റെ കരുത്ത്. വിദേശ പിച്ചുകളിലടക്കം ട്വന്റി 20 ശൈലിയിൽ ബാറ്റിംഗ് വെടിക്കെട്ട് നടത്തുന്ന താരം. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും പേസ് ബൗളിംഗിനെ പന്ത് പല തവണ അതിർത്തി കടത്തി. പന്തിന് പരിക്കേറ്റപ്പോൾ ഒരു വിക്കറ്റ് കീപ്പറുടെ അഭാവം ഇന്ത്യൻ ടീമിൽ നിഴലിച്ചു. ജുറേൽ എത്തിയത് ഇന്ത്യൻ ടീമിന് താൽക്കാലിക ആശ്വാസം ആയിരിക്കുകയാണ്. എന്നാൽ വിദേശ പിച്ചിലടക്കം യുവതാരത്തിന് കഴിവ് തെളിയിക്കേണ്ടതുണ്ട്. റാഞ്ചിയിൽ കാണിച്ച മികവ് വിദേശത്തെ ഫാസ്റ്റ് ബൗളിംഗിന് അനുകൂലമായ പിച്ചിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. എങ്കിൽ മാത്രമെ ധോണിക്ക് പിൻഗാമിയായി ജുറേലിന് ഉയരാൻ കഴിയു.