രജത് പാട്ടിദാറിനെ അഞ്ചാം ടെസ്റ്റിലും കളിപ്പിക്കണം; എ ബി ഡിവില്ലിയേഴ്സ്

മലയാളിയും കർണാടക താരവുമായ ദേവ്ദത്ത് പടിക്കലിന് അവസരം നൽകണമെന്നാണ് വാദം.

dot image

ധരംശാല: ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ടീമിൽ രജത് പാട്ടിദാർ അരങ്ങേറിയത്. എന്നാൽ മൂന്ന് മത്സരങ്ങൾ കളിച്ച താരത്തിന് 63 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. പിന്നാലെ ധരംശാലയിൽ മാർച്ച് ഏഴിന് തുടങ്ങുന്ന അഞ്ചാം ടെസ്റ്റിൽ പാട്ടിദാറിനെ ഒഴിവാക്കണമെന്ന് ആവശ്യം ഉയർന്നുകഴിഞ്ഞു.

മലയാളിയും കർണാടക താരവുമായ ദേവ്ദത്ത് പടിക്കലിന് പകരം അവസരം നൽകണമെന്നാണ് വാദം. എന്നാൽ പാട്ടിദാറിനെ അഞ്ചാം ടെസ്റ്റിലും കളിപ്പിക്കണമെന്ന് റോയൽ ചലഞ്ചേഴ്സ് മുൻ താരം എ ബി ഡിവില്ലിയേഴ്സ് പറഞ്ഞു. 30കാരനായ പാട്ടിദാറിന് മികച്ച തിരിച്ചുവരവിന് സാധിക്കുമെന്നാണ് ഡിവില്ലിയേഴ്സിന്റെ വിലയിരുത്തൽ.

വനിതാ പ്രീമിയർ ലീഗ്; യുപിക്ക് രണ്ടാം ജയം, ഗുജറാത്തിന് തോൽവി തന്നെ

ഇന്ത്യൻ ക്രിക്കറ്റിൽ കളിക്കുകയെന്നത് മഹത്തായ കാര്യമാണ്. മികച്ച ഇന്നിംഗ്സുകൾ കളിക്കാൻ സമയമെടുത്തേക്കാം. പാട്ടിദാർ കഴിവുള്ള താരമാണ്. ഈ പരമ്പരയിൽ താരത്തിന് റൺസ് അടിക്കാൻ കഴിഞ്ഞില്ല. എങ്കിലും അവസരം നൽകിയാൽ പാട്ടിദാറിന് തിരിച്ചുവരവ് സാധിക്കുമെന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us