മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയിൽ ആദ്യ ദിനം പിന്നിടുമ്പോൾ മുംബൈയ്ക്കും മധ്യപ്രദേശിനും മേൽക്കൈ. മധ്യപ്രദേശിനെ നേരിട്ട വിദർഭ ആദ്യ ഇന്നിംഗ്സിൽ 170 റൺസിൽ ഓൾ ഔട്ടായി. നാല് വിക്കറ്റെടുത്ത ആവേശ് ഖാന്റെ തകർപ്പൻ ബൗളിംഗാണ് വിദർഭയെ എറിഞ്ഞിട്ടത്. 63 റൺസുമായി ഒറ്റയാൾ പോരാട്ടം നടത്തിയ കരുൺ നായർ മാത്രമാണ് വിദർഭ നിരയിൽ പിടിച്ചുനിന്നത്. മറുപടി ബാറ്റിംഗിൽ മധ്യപ്രദേശ് ഒരു വിക്കറ്റ് നഷ്ടത്തിൽ 47 റൺസെടുത്തു.
മറ്റൊരു മത്സരത്തിൽ മുംബൈ തമിഴ്നാടിനെ ഒന്നാം ഇന്നിംഗ്സിൽ 146 റൺസിന് പുറത്താക്കി. തമിഴ്നാടിനായി വിജയ് ശങ്കർ 44ഉം വാഷിംഗ്ടൺ സുന്ദർ 43ഉം റൺസെടുത്തു. മുംബൈയ്ക്കായി തുഷാർ ദേശ്പാണ്ഡെ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് 45 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി.
എം എൽ എസിലെ മോശം പ്രകടനം തിരിച്ചടിയായി; യുഎസ് ഓപ്പൺ കപ്പിന് ഇന്റർ മയാമിയില്ലപൃഥി ഷാ അഞ്ചും ഭൂപെൻ ലാൽവാനി 15ഉം റൺസെടുത്ത് പുറത്തായി. മുഷീർ ഖാൻ 24 റൺസോടെയും മോഹിത് അവാസ്തി ഒരു റൺസോടെയും ക്രീസിലുണ്ട്.