ധാക്ക: അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ പദ്ധതികളിട്ട് ബംഗ്ലാദേശ് മുൻ താരം തമിം ഇക്ബാൽ. ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ ഫോർച്ച്യൂൺ ബാരിസാലിനെ ചാമ്പ്യനാക്കിയതിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം. ബാരിസാൽ നായകൻ കൂടിയായ തമിം ഇക്ബാൽ ആയിരുന്നു ടൂർണമെന്റിലെ താരം.
അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചുവന്ന് വെറുതെ കളിച്ച് മടങ്ങാൻ താനില്ല. ഇനിയൊരു മടങ്ങിവരവിന് മുമ്പ് ഒരുപാട് കാര്യങ്ങൾ ശരിയാകാനുണ്ട്. രണ്ട് വർഷം കൂടി ക്രിക്കറ്റ് കളിക്കാൻ തനിക്ക് കഴിയും. എന്നാൽ ഇക്കാര്യം സെലക്ടറുമാരുമായി സംസാരിച്ചിട്ടില്ല. എന്നാൽ ഒരു തിരിച്ചുവരവിന്റെ കാര്യങ്ങൾ ഉടൻ ടീം മാനേജ്മെന്റുമായി സംസാരിക്കാൻ കഴിയുമെന്നും ബംഗ്ലാദേശ് മുൻ ഓപ്പണർ വ്യക്തമാക്കി.
ബ്ലാസ്റ്റേഴ്സ് നോട്ടമിട്ട ഗോൾ കീപ്പർ നോർത്ത് ഈസ്റ്റിൽ; ഐഎസ്എല്ലിൽ നടന്നത് ചരിത്ര മാറ്റംWorth keeping an eye on this one ahead of June's #T20WorldCup 👀https://t.co/oP6QvYBB96
— ICC (@ICC) March 4, 2024
കഴിഞ്ഞ വർഷം ജൂലൈയിലാണ് തമിം ഇക്ബാൽ ക്രിക്കറ്റ് ജീവിതം മതിയാക്കിയത്. എന്നാൽ ലോകകപ്പിന് മുമ്പെടുത്ത തീരുമാനം പിൻവലിക്കണമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി താരത്തോട് അഭ്യർത്ഥിച്ചു. പിന്നാലെ താരം തീരുമാനം പിൻവലിച്ചെങ്കിലും ലോകകപ്പ് ടീമിൽ ഉൾപ്പെട്ടില്ല. ബംഗ്ലാദേശ് നായകൻ ഷക്കീബ് അൽ ഹസ്സനുമായുള്ള പ്രശ്നങ്ങളായിരുന്നു ഇക്ബാലിന് ലോകകപ്പ് ടീമിൽ ഇടം നിഷേധിച്ചത്.