ഐപിഎൽ ചൂട് ഉയരുന്നു; പുതിയ ജഴ്സി പുറത്തിറക്കി രാജസ്ഥാൻ റോയൽസ്

പ്രഥമ സീസണിലെ ജേതാക്കളായ രാജസ്ഥാന് പിന്നീട് കിരീടങ്ങൾ നേടാൻ കഴിഞ്ഞിട്ടില്ല.

dot image

ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17-ാം പതിപ്പിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഓരോ ടീമുകളും ഐപിഎൽ ചൂടിലേക്ക് എത്തിക്കഴിഞ്ഞു. അടുത്ത സീസണിനായി പുതിയ നായകനെ പ്രഖ്യാപിച്ച് സൺറൈസേഴ്സ് രംഗത്ത് വന്നത് മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ്. ഇപ്പോഴിതാ രാജസ്ഥാൻ റോയൽസിന്റെ ഭാഗത്ത് നിന്നും ഒരു ഉഗ്രൻ സർപ്രൈസ് വന്നിരിക്കുന്നു.

2024ലെ പതിപ്പിനായി പുതിയ ജഴ്സി അവതരിപ്പിച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. സ്പിന്നർ യൂസ്വേന്ദ്ര ചഹലാണ് ജഴ്സിയിൽ അവതരണ വീഡിയോയിൽ എത്തിയിരിക്കുന്നത്. മുൻ വശം പൂർണമായും പ്രിന്റഡ് അല്ലെന്നതാണ് ഇത്തവണത്തെ ജഴ്സിയുടെ പ്രത്യേകത.

ഇനിയും ക്രിക്കറ്റ് കളിക്കാൻ കഴിയും; ബംഗ്ലാദേശ് ടീമിൽ തിരിച്ചുവരവിന് ആഗ്രഹിച്ച് തമിം ഇക്ബാൽ

കഴിഞ്ഞ സീസണിൽ ഏഴ് വിജയവും ഏഴ് പരാജയവുമായി അഞ്ചാം സ്ഥാനത്തായിരുന്നു രാജസ്ഥാൻ. പ്രഥമ സീസണിലെ ജേതാക്കളായ രാജസ്ഥാന് പിന്നീട് കിരീടങ്ങൾ നേടാൻ കഴിഞ്ഞിട്ടില്ല. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന നിരയാണ് രാജസ്ഥാന്റേത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us