മന്ദാന-എലിസെ മാജിക്; യുപി വാരിയേഴ്സിന് മുന്നില് 'റോയല് ചലഞ്ച്'

ആര്സിബിക്കായി ക്യാപ്റ്റന് സ്മൃതി മന്ദാനയും എലിസെ പെറിയും നിര്ണായക പ്രകടനം കാഴ്ചവെച്ചു

dot image

ബെംഗളൂരു: വനിതാ പ്രീമിയര് ലീഗില് യുപി വാരിയേഴ്സിനെതിരായ മത്സരത്തില് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കൂറ്റന് സ്കോര്. യുപി വാരിയേഴ്സിന് മുന്നില് 199 റണ്സ് വിജയലക്ഷ്യമാണ് ആര്സിബി വനിതകള് ഉയര്ത്തിയത്. നിശ്ചിത 20 ഓവറിൽ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ആര്സിബി 198 റണ്സ് സ്വന്തമാക്കിയത്.

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില് ടോസ് നേടിയ യുപി വാരിയേഴ്സ് ആദ്യം ഫീല്ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആര്സിബിക്കായി ക്യാപ്റ്റന് സ്മൃതി മന്ദാനയും (80) എലിസെ പെറിയും (58) നിര്ണായക പ്രകടനം കാഴ്ചവെച്ചു. 50 പന്തില് നിന്ന് പത്ത് ബൗണ്ടറിയും മൂന്ന് സിക്സുമടക്കമാണ് മന്ദാന 80 റണ്സ് അടിച്ചുകൂട്ടിയത്. 17-ാം ഓവറിലെ ആദ്യ പന്തില് ദീപ്തി ശര്മ്മയാണ് മന്ദാനയെ പുറത്താക്കിയത്. പൂനം ഖെംനറിനായിരുന്നു ക്യാച്ച്.

എലിസെ പെരിയും അര്ധ സെഞ്ച്വറി നേടി മികച്ച പിന്തുണ നല്കി. 37 പന്തില് നിന്ന് നാല് ബൗണ്ടറിയും നാല് സിക്സുമടക്കമാണ് പെരി 58 റണ്സെടുത്തത്. ഓപ്പണര് സഭിനേനി മേഘനയും (28) മികച്ച സംഭാവന നല്കി. റിച്ച ഘോഷ് (21*), സോഫി ഡെവിന് (2*) എന്നിവര് പുറത്താകാതെ നിന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us