ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം മത്സരത്തോടെ കരിയറിൽ 100 ടെസ്റ്റുകൾ പൂർത്തിയാക്കുകയാണ് ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ഇപ്പോൾ അശ്വിന്റെ കായികക്ഷമതയെ പ്രകീർത്തിച്ചിരിക്കുകയാണ് സഹതാരം ചേതേശ്വർ പൂജാര. 37കാരനായ അശ്വിൻ ഇന്ത്യൻ ക്രിക്കറ്റിൽ കായികക്ഷമതയിൽ ഏറെ മുന്നിലാണെന്ന് പൂജാര വിലയിരുത്തുന്നു.
അഞ്ച് ദിവസത്തെ ടെസ്റ്റ് കളിക്കുമ്പോൾ ഒരു സ്പിന്നർക്ക് ഒരു ദിവസം 30 മുതൽ 40 ഓവർ വരെ പന്തെറിയേണ്ടി വരും. പിറ്റേന്ന് വീണ്ടും പന്തെറിയേണ്ടി വന്നാൽ ശരീരം ദുർബലപ്പെടുന്നതിന് കാരണമാകും. എന്നാൽ രവിചന്ദ്രൻ അശ്വിൻ വ്യത്യസ്ഥനാണ്. തുടർച്ചയായി എത്ര ഓവർ വേണമെങ്കിലും അശ്വിന് എറിയാൻ കഴിയുമെന്നും പൂജാര വ്യക്തമാക്കി.
പ്രീമിയർ ലീഗിൽ ഇത് ചരിത്രം; ഷെഫീൽഡ് യുണൈറ്റഡിനെ തകർത്ത് ആഴ്സണൽ2011ൽ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറ്റം കുറിച്ച അശ്വിൻ ഇതുവരെ 99 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 507 വിക്കറ്റുകളാണ് ഇതുവരെയുള്ള താരത്തിന്റെ നേട്ടം. 132 മത്സരങ്ങളിൽ നിന്ന് 619 വിക്കറ്റുകളുള്ള അനിൽ കുംബ്ലെ മാത്രമാണ് വിക്കറ്റ് വേട്ടയിൽ ഇന്ത്യൻ ബൗളർമാരിൽ അശ്വിനേക്കാൾ മുന്നിലുള്ളത്.