റൺവേട്ടയിലെ രാജകുമാരി; സ്മൃതി മന്ദാനയ്ക്ക് സിംഹാസനമൊരുക്കി റോയൽ ചലഞ്ചേഴ്സ്

റൺവേട്ടയിൽ റോയൽ ചലഞ്ചേഴ്സിന്റെ തന്നെ സഭിനേനി മേഘനയാണ് രണ്ടാമത്.

dot image

ബെംഗളൂരു: വനിതാ പ്രീമിയർ ലീഗിൽ യു പി വാരിയേഴ്സിനെ തകർത്തിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. 80 റൺസെടുത്ത ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ പ്രകടനം ബെംഗളൂരു വിജയത്തിൽ നിർണായകമായി. ഒപ്പം വനിതാ പ്രീമിയർ ലീഗ് ഈ സീസണിൽ റൺവേട്ടക്കാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് മന്ദാന.

അഞ്ച് മത്സരങ്ങളിൽ നിന്നായി താരം 219 റൺസ് അടിച്ച് കൂട്ടിക്കഴിഞ്ഞു. പിന്നാലെ റൺവേട്ടയിലെ രാജകുമാരിക്ക് സിംഹാസനമൊരുക്കിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. സിംഹാസനത്തിൽ മന്ദാന ഇരിക്കുന്ന ഗ്രാഫിക്കൽ ചിത്രം റോയൽ ചലഞ്ചേഴ്സ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

'ബൈസൈക്കിൾ കിക്കും ലോങ് റേഞ്ചറും'; എ എഫ് സി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ആദ്യ പാദത്തിൽ അൽ നസറിന് തോൽവി

സീസണിൽ റൺവേട്ടയിൽ റോയൽ ചലഞ്ചേഴ്സിന്റെ തന്നെ സഭിനേനി മേഘനയാണ് രണ്ടാമത്. എന്നാൽ മേഘനയ്ക്ക് ഇതുവരെ 169 റൺസ് മാത്രമെ നേടാൻ കഴിഞ്ഞിട്ടുള്ളു. ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തിൽ രണ്ട് അർദ്ധ സെഞ്ച്വറിയുമായി ബഹുദൂരം മുന്നിലാണ് സ്മൃതി മന്ദാന.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us