ഇംഗ്ലണ്ടിന്റെ തോൽവിക്ക് കാരണം ബെൻ സ്റ്റോക്സ്; വിമർശിച്ച് ബിസിസിഐ പ്രസിഡന്റ്

ഇന്ത്യയ്ക്കെതിരായ പരമ്പര ഇംഗ്ലണ്ടിന് നഷ്പ്പെട്ടു കഴിഞ്ഞു.

dot image

ധരംശാല: ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ ഇംഗ്ലണ്ടിന്റെ തോൽവിക്ക് കാരണം ബെൻ സ്റ്റോക്സെന്ന് ബിസിസിഐ പ്രസിഡന്റും ഇന്ത്യൻ മുൻ താരവുമായ റോജർ ബിന്നി. ബെൻ സ്റ്റോക്സിന്റേത് അഗ്രസീവ് ക്യാപ്റ്റൻസിയാണ്. ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ക്ഷമയോടെയും തന്ത്രപരമായും മത്സരത്തെ സമീപിക്കുന്നുവെന്നും റോജർ ബിന്നി പറഞ്ഞു.

ഇന്ത്യൻ സ്പിന്നർമാരെ ക്ഷമയോടെ നേരിട്ട് വലിയ സ്കോർ നേരിടണം. വിക്കറ്റ് വീഴുമ്പോൾ ആക്രമണ ബാറ്റിംഗ് പാടില്ല. രോഹിത് ക്ഷമയോടെ കാത്തിരുന്ന് അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നു. ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയിച്ചു. പിന്നെ അതേ തന്ത്രം തന്നെ ഇംഗ്ലണ്ട് ടീം പിന്തുടർന്നു. അഞ്ചാം ടെസ്റ്റിൽ ഒന്നിന് 100 എന്ന നിലയിൽ നിന്നും ഇംഗ്ലണ്ട് 218 റൺസിന് ഓൾ ഔട്ടായി. സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യാതിരുന്നതാണ് ഇതിന് കാരണമെന്നും റോജർ ബിന്നി വ്യക്തമാക്കി.

മയാമിക്കായി സുവാരസ് മാസ്; കോണ്കകാഫ് കപ്പ് പ്രീക്വാർട്ടർ ആദ്യം പാദം സമനിലയിൽ

ഇന്ത്യയ്ക്കെതിരായ പരമ്പര ഇംഗ്ലണ്ടിന് നഷ്പ്പെട്ടു കഴിഞ്ഞു. പരമ്പരയിൽ ഇന്ത്യ 3-1ന് മുന്നിലാണ്. അഞ്ചാം ടെസ്റ്റിലെ രണ്ടാം ദിനം പുരോഗമിക്കുമ്പോൾ ഇന്ത്യ ശക്തമായ നിലയിലാണ്.

dot image
To advertise here,contact us
dot image