ജെയിംസ് ആൻഡേഴ്സണെ സ്റ്റെപ്പ് ഔട്ട് ചെയ്ത് ഗില്ലിന്റെ സിക്സ്; ബെൻ സ്റ്റോക്സിന്റെ മുഖഭാവം വൈറൽ

ഒടുവിൽ ഗിൽ വീണതും ആൻഡേഴ്സന്റെ പന്തിലാണ്.

dot image

ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യ ശക്തമായി മുന്നേറുകയാണ്. രോഹിത് ശർമ്മയും ശുഭ്മൻ ഗില്ലും അനായാസം റൺസ് അടിച്ചുകൊണ്ടേയിരിക്കുന്നു. ഇതിനിടെ സാക്ഷാൽ ജെയിംസ് ആൻഡേഴ്സണെ സ്റ്റെപ്പ് ഔട്ട് ചെയ്ത് സിക്സ് നേടിയിരിക്കുകയാണ് ഗിൽ. ഇതിന് സാക്ഷിയായ ബെൻ സ്റ്റോക്സിന്റെ മുഖഭാവമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

ഒടുവിൽ ഗിൽ വീണതും ആൻഡേഴ്സന്റെ പന്തിലാണ്. 110 റൺസെടുത്ത് നിൽക്കവെ ആൻഡേഴ്സന്റെ പന്ത് ഗില്ലിന്റെ ഓഫ് സ്റ്റമ്പ് തെറുപ്പിച്ചു. 150 പന്തിൽ 12 ഫോറും അഞ്ച് സിക്സും സഹിതമാണ് ഇന്ത്യൻ താരത്തിന്റെ ഇന്നിംഗ്സ്.

ഒടുവിൽ സ്റ്റോക്സ് പന്തെടുത്തു; രോഹിത് ശർമ്മയെ ക്ലീൻ ബൗൾഡാക്കി

മത്സരത്തിൽ ഇന്ത്യൻ സ്കോർ 300 കടന്നു. ദേവ്ദത്ത് പടിക്കലും സർഫറാസ് ഖാനും ക്രീസിലുണ്ട്. പരമാവധി റൺസ് അടിച്ചുകൂട്ടി തകർപ്പൻ ലീഡിലേക്ക് എത്താനാണ് ഇന്ത്യൻ ശ്രമം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us