ദീപ്തി ശര്മ്മ മാത്രം തിളങ്ങി; വാരിയേഴ്സിനെതിരെ ക്യാപിറ്റല്സിന് 139 റണ്സ് വിജയലക്ഷ്യം

ക്യാപിറ്റല്സിന് വേണ്ടി ടിറ്റാസ് സധുവും രാധാ യാദവും രണ്ട് വിക്കറ്റുകള് വീതം വീഴ്ത്തി

dot image

ന്യൂഡല്ഹി: വനിതാ പ്രീമിയര് ലീഗില് ഡല്ഹി ക്യാപിറ്റല്സിന് മുന്നില് 139 റണ്സ് വിജയലക്ഷ്യമുയര്ത്തി യുപി വാരിയേഴ്സ്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ വാരിയേഴ്സ് നിശ്ചിത 20 ഓവറില് എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 138 റണ്സ് നേടിയത്. അര്ദ്ധ സെഞ്ച്വറി നേടിയ ദീപ്തി ശര്മ്മ (59) മാത്രമാണ് വാരിയേഴ്സിന് വേണ്ടി തിളങ്ങിയത്. ക്യാപിറ്റല്സിന് വേണ്ടി ടിറ്റാസ് സധുവും രാധാ യാദവും രണ്ട് വിക്കറ്റുകള് വീതം വീഴ്ത്തി.

ന്യൂഡല്ഹിയിലെ അരുണ് ജെയ്റ്റ്ലി സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ വാരിയേഴ്സിന് മോശം തുടക്കമാണ് ലഭിച്ചത്. പവര്പ്ലേയില് മൂന്ന് വിക്കറ്റുകള് യുപിക്ക് നഷ്ടമായി. രണ്ടാം ഓവറില് കിരണ് നവ്ഗിരെയെ (5) ബൗള്ഡാക്കി ടിറ്റാസ് സധുവാണ് ക്യാപിറ്റല്സിന് കാര്യങ്ങള് എളുപ്പമാക്കിയത്. ക്യാപ്റ്റന് അലിസ ഹീലിയെ അലിസ് കാപ്സിയും പുറത്താക്കി. 39 പന്തില് 29 റണ്സ് കൂട്ടിച്ചേര്ത്താണ് ഹീലി മടങ്ങിയത്.

വണ്ഡൗണായി എത്തിയ ദീപ്തി ശര്മ്മയുടെ ഇന്നിങ്സാണ് ക്യാപിറ്റല്സിന് അല്പ്പമെങ്കിലും കരുത്തായത്. 48 പന്തില് ആറ് ബൗണ്ടറിയും ഒരു സിക്സുമടക്കം 59 റണ്സെടുത്ത ദീപ്തിയാണ് ക്യാപിറ്റല്സിന്റെ ടോപ് സ്കോറര്. അഞ്ചാമതായി ക്രീസിലെത്തിയ ഗ്രേസ് ഹാരിസ് (14) മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്. മറ്റെല്ലാ ബാറ്റര്മാരും നിരാശപ്പെടുത്തി.

dot image
To advertise here,contact us
dot image