ധരംശാല: പരമ്പരയിലെ ഏറ്റവും മികച്ച ടീമിനോടാണ് ഞങ്ങള് പരാജയം വഴങ്ങിയതെന്ന് ഇംഗ്ലണ്ട് ടീം ക്യാപ്റ്റന് ബെന് സ്റ്റോക്സ്. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിലും വിജയം ആവര്ത്തിച്ചതോടെ പരമ്പര 4-1നാണ് ഇന്ത്യ പിടിച്ചെടുത്തത്. ധരംശാലയില് നടന്ന മത്സരത്തില് ഒരു ഇന്നിങ്സിനും 64 റണ്സിനുമായിരുന്നു ഇന്ത്യന് വിജയം. ഇപ്പോള് ഇന്ത്യയോടേറ്റ പരാജയത്തില് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്യാപ്റ്റന് ബെന് സ്റ്റോക്സ്.
'പരമ്പരയിലെ മികച്ച ടീമാണ് ഞങ്ങളെ പുറത്താക്കിയത്. പക്ഷേ ഇനിയും മത്സരങ്ങള് ഞങ്ങളെ കാത്തിരിക്കുന്നുണ്ട്. അതിലാണ് ഞങ്ങളുടെ ശ്രദ്ധ. ഇന്ത്യയ്ക്കെതിരായ പരമ്പരയില് എവിടെയാണ് ഞങ്ങള്ക്ക് പിഴച്ചതെന്ന് നമുക്ക് എല്ലാവര്ക്കും അറിയാം. ബൗളിങ്ങില് ഇന്ത്യ മികവ് പുലര്ത്തുമ്പോള് അവരെ മറികടക്കാനുള്ള വഴികള് നമ്മള് കണ്ടെത്തേണ്ടിയിരിക്കുന്നു. റിസ്കുകള് ഏറ്റെടുക്കാനും മാത്രം നിങ്ങള് പോസിറ്റീവായിരിക്കണം. ചിലപ്പോള് വലിയൊരു തകര്ച്ചയിലേക്കും നിങ്ങളെ നയിച്ചേക്കാം', സ്റ്റോക്സ് പറയുന്നു.
💬 "We've been outplayed by the better team."
— Cricket on TNT Sports (@cricketontnt) March 9, 2024
Ben Stokes speaks to Graeme Swann after the 4-1 series loss to India.#INDvENG pic.twitter.com/D1VvzF1fEI
ധരംശാലയില് ഇംഗ്ലണ്ടിനെതിരെ ടീം ഇന്ത്യ 259 റണ്സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 218 റണ്സ് പിന്തുടര്ന്ന ഇന്ത്യ 124.1 ഓവറില് 477 റണ്സില് പുറത്തായി.
മൂന്നാം ദിനം നാല് റണ്സ് മാത്രമാണ് ഇന്ത്യയ്ക്ക് കൂട്ടിച്ചേര്ക്കാനായത്. കുല്ദീപ് യാദവ് 30 റണ്സും ജസ്പ്രീത് ബുംറ 20 റണ്സും നേടി പുറത്തായി. ഇംഗ്ലണ്ടിനായി സ്പിന്നര് ഷുഹൈബ് ബഷീര് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ജെയിംസ് ആന്ഡേഴ്സണ് ടെസ്റ്റ് കരിയറില് 700 വിക്കറ്റ് തികച്ചതും മത്സരത്തിന്റെ പ്രത്യേകതയാണ്.
ബാസ്ബോളിന് ഹാപ്പി ജേർണി; ധരംശാലയിൽ ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയംരണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഇംഗ്ലണ്ട് വലിയ തകര്ച്ചയെയാണ് നേരിട്ടത്. ജോ റൂട്ടിന് പിന്തുണ നല്കാന് ഇംഗ്ലണ്ട് നിരയില് ആരും തയ്യാറായില്ല. ഇന്ത്യയ്ക്കായി രവിചന്ദ്രന് അശ്വിന് അഞ്ച് വിക്കറ്റ് വീഴ്ത്തി. കുല്ദീപും ബുംറയും രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴത്തി.