ക്രിക്കറ്റില് ഇന്ത്യന് സര്വ്വാധിപത്യം; മൂന്ന് ഫോര്മാറ്റുകളിലെയും റാങ്കിങ്ങില് ഒന്നാമത്

ടെസ്റ്റ് ടീം റാങ്കിങ്ങില് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താന് ഇന്ത്യയ്ക്ക് കഴിഞ്ഞു

dot image

ന്യൂഡല്ഹി: ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തോടെ ഐസിസിയുടെ പുരുഷ ടെസ്റ്റ് ടീം റാങ്കിങ്ങില് ഇന്ത്യയ്ക്ക് നേട്ടം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 4-1ന് പിടിച്ചെടുത്തതോടെ ടെസ്റ്റ് ടീം റാങ്കിങ്ങില് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താന് ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇതോടെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്മാറ്റുകളിലും ഒരേസമയം ഒന്നാം സ്ഥാനമെന്ന അപൂര്വ നേട്ടവും ഇന്ത്യയ്ക്ക് സ്വന്തമായി.

ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയിച്ചതോടെ ഓസ്ട്രേലിയയെ മറികടന്നാണ് ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങില് ഒന്നാമതെത്തിയത്. റാങ്കിങ് പട്ടികയില് ഇന്ത്യയ്ക്ക് 122 റേറ്റിങ് പോയിന്റുകളാണ് ഇന്ത്യയ്ക്കുള്ളത്. 117 റേറ്റിങ് പോയിന്റുള്ള ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തും 111 റേറ്റിങ് പോയിന്റുമായി ഇംഗ്ലണ്ട് മൂന്നാമതുമാണുള്ളത്.

ഏകദിന റാങ്കിങ്ങില് 121 റേറ്റിങ് പോയിന്റുമായാണ് ഇന്ത്യ ഒന്നാമത് നില്ക്കുമ്പോള് 118 റേറ്റിങ് പോയിന്റുള്ള ഓസ്ട്രേലിയ രണ്ടാം സ്ഥാനത്താണ്. ടി20യില് 266 റേറ്റിങ് പോയിന്റാണ് ഒന്നാമതുള്ള ഇന്ത്യയ്ക്കുള്ളത്. 256 പോയിന്റുമായി ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us