രഞ്ജി ട്രോഫി ഫൈനല്: മുംബൈ ആദ്യ ഇന്നിങ്സില് 224ന് ഓള്ഔട്ട്, വിദര്ഭയ്ക്കും ബാറ്റിങ് തകര്ച്ച

അര്ദ്ധ സെഞ്ച്വറി നേടി തിളങ്ങിയ ഷര്ദ്ദുല് താക്കൂറാണ് മുംബൈയ്ക്ക് മാന്യമായ സ്കോര് നല്കിയത്

dot image

മുംബൈ: രഞ്ജി ട്രോഫി ഫൈനലില് മുംബൈയ്ക്ക് ബാറ്റിങ് തകര്ച്ച. വിദര്ഭയ്ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത മുംബൈ ആദ്യ ഇന്നിങ്സില് 224 റണ്സിന് ഓള്ഔട്ടായി. അര്ദ്ധ സെഞ്ച്വറി നേടി തിളങ്ങിയ ഷര്ദ്ദുല് താക്കൂറാണ് (75) മുംബൈയ്ക്ക് മാന്യമായ സ്കോര് നല്കിയത്.

മറുപടി ബാറ്റിങ്ങില് വിദര്ഭയും തകര്ച്ചയോടെയാണ് ആരംഭിച്ചത്. ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള് മൂന്ന് വിക്കറ്റ് നഷ്ടത്തില് 31 റണ്സെന്ന നിലയിലാണ് വിദര്ഭ. ധ്രുവ് ഷോറെയ് (0), അമന് മൊഖഡെ (8), കരുണ് നായര് (0) എന്നിവരെയാണ് വിദര്ഭയ്ക്ക് നഷ്ടമായത്. 21 റണ്സെടുത്ത ഓപ്പണര് അഥര്വ തൈഡെയ്ക്കൊപ്പം ആദിത്യ താക്കറെയാണ് ക്രീസിലുള്ളത്.

69 പന്തില് 75 റണ്സെടുത്ത ഷര്ദ്ദുല് താക്കൂറാണ് മുംബൈയുടെ ടോപ് സ്കോറര്. എട്ട് ബൗണ്ടറിയും മൂന്ന് സിക്സുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. പൃഥ്വി ഷാ (46), ഭൂപെന് ലാല്വാനി (37), തുഷാര് ദേശ്പാണ്ഡെ (14), ഷംസ് മുലാനി (13) എന്നിവരും ഭേദപ്പെട്ട സംഭാവനകള് നല്കി. വിദര്ഭയ്ക്ക് വേണ്ടി ഹര്ഷ് ദുബേയും യഷ് താക്കൂറും മൂന്ന് വീതം വിക്കറ്റുകള് വീഴ്ത്തിയപ്പോള് ഉമേഷ് യാദവ് രണ്ടും ആദിത്യ താക്കറെ ഒന്നും വിക്കറ്റ് സ്വന്തമാക്കി.

dot image
To advertise here,contact us
dot image