ധാക്ക: ഏകദിന ലോകകപ്പിലെ ഏയ്ഞ്ചലോ മാത്യൂസിന്റെ ടൈം ഔട്ട് വിവാദം വിടാതെ ശ്രീലങ്കൻ ക്രിക്കറ്റ്. ബംഗ്ലാദേശിനെതിരായ പരമ്പര വിജയത്തിന് ശേഷമാണ് ശ്രീലങ്കൻ ക്രിക്കറ്റ് സംഭവം വീണ്ടും ഓർമ്മിപ്പിച്ചത്. പരമ്പര വിജയത്തിന്റെ ഫോട്ടോഷൂട്ടിൽ ടൈം ഔട്ട് ആഘോഷം നടത്തിയാണ് ലങ്കൻ താരങ്ങൾ പഴയ സംഭവം മനസിലുണ്ടെന്ന് ഓർമിപ്പിച്ചത്.
ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടൈം ഔട്ട് ഉണ്ടായത്. ഏയ്ഞ്ചലോ മാത്യൂസ് സമയത്ത് ക്രീസിലെത്തിയിരുന്നു. ഹെൽമറ്റിലെ തകരാറുകാരണം മറ്റൊരു ഹെൽമറ്റിനായി മാത്യൂസ് ആവശ്യപ്പെട്ടു. ഇതോടെ ആദ്യ പന്ത് നേരിടാൻ മാത്യൂസ് വൈകി. ബംഗ്ലാദേശ് ക്യാപ്റ്റൻ ഷക്കീബ് അൽ ഹസൻ അപ്പീൽ ചെയ്തതോടെ മാത്യൂസ് ടൈം ഔട്ട് ആയിരുന്നു.
മുംബൈ ഇന്ത്യൻസിന് പുതിയ 'മലിംഗ'; ശ്രീലങ്കയ്ക്ക് ഇവൻ ഹാട്രിക് ഹീറോമത്സര ശേഷം ബംഗ്ലാദേശ് താരങ്ങൾക്ക് ഹസ്തദാനം നൽകാതെ ശ്രീലങ്കൻ താരങ്ങൾ പ്രതിഷേധിച്ചു. ഷക്കീബിന്റെ സ്പോർട്സ്മാൻ സ്പിരിറ്റിനെതിരെയും വിമർശനം ഉന്നയിച്ചു. പക്ഷേ ഷക്കീബ് തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. ഇക്കാര്യം ഓര്മ്മയിലുണ്ടെന്ന് പറയുകയാണ് ശ്രീലങ്കന് താരങ്ങള്.