'രോഹിത്തിനെ ചെന്നൈ സൂപ്പര് കിങ്സ് ക്യാപ്റ്റനായി കാണാന് ആഗ്രഹിക്കുന്നു'; അമ്പാട്ടി റായുഡു

'രോഹിത് ശര്മ്മയ്ക്ക് അടുത്ത അഞ്ചോ ആറോ വര്ഷം കൂടി ഐപിഎല് കളിക്കാനാകും'

dot image

മുംബൈ: മുംബൈ ഇന്ത്യന്സിന്റെ മുന് ക്യാപ്റ്റന് രോഹിത് ശര്മ്മയെ ചെന്നൈ സൂപ്പര് കിങ്സിന്റെ ക്യാപ്റ്റനായി കാണാന് ആഗ്രഹിക്കുന്നുവെന്ന് മുന് താരം അമ്പാട്ടി റായുഡു. ഐപിഎല് 2024 സീസണിന് മുന്പ് രോഹിത് ശര്മ്മയ്ക്ക് പകരം ഹാര്ദ്ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്സ് ക്യാപ്റ്റനാക്കിയിരുന്നു. ഈ തീരുമാനം തിടുക്കപ്പെട്ട് എടുത്തതായിരിക്കാമെന്നും അമ്പാട്ടി റായുഡു പറഞ്ഞു. ഭാവിയില് രോഹിത് ചെന്നൈയ്ക്ക് വേണ്ടി കളിക്കാനുള്ള സാധ്യതയുണ്ടെന്നും മുന് സിഎസ്കെ താരമായ റായുഡു പ്രവചിച്ചു.

'രോഹിത് ശര്മ്മയ്ക്ക് അടുത്ത അഞ്ചോ ആറോ വര്ഷം കൂടി ഐപിഎല് കളിക്കാനാകും. ഭാവിയില് അദ്ദേഹം ചെന്നൈ സൂപ്പര് കിങ്സിന് വേണ്ടി കളിക്കണമെന്ന് ഞാന് ആഗ്രഹിക്കുന്നു. മുംബൈയ്ക്ക് വേണ്ടി കളിച്ച ഇത്രയും വര്ഷങ്ങള് രോഹിത് നിരവധി കിരീടങ്ങള് നേടിയിട്ടുണ്ട്. അദ്ദേഹം സിഎസ്കെയ്ക്ക് വേണ്ടി കളിച്ചാല് അവിടെയും കിരീടങ്ങള് നേടാനാകും', റായുഡു വ്യക്തമാക്കി.

രോഹിതിനെ ഒഴിവാക്കി മുംബൈ ഇന്ത്യൻസിന്റെ പോസ്റ്റർ; പ്രതികരിച്ച് ആരാധകർ

ക്യാപ്റ്റനെ മാറ്റാന് മുംബൈ ഇന്ത്യന്സിന് ഒരു വര്ഷമെങ്കിലും കാത്തിരിക്കാമായിരുന്നുവെന്നാണ് റായുഡു പറയുന്നത്. 'അവര് തിടുക്കപ്പെട്ടാണ് ആ തീരുമാനമെടുത്തതെന്ന് ഞാന് കരുതുന്നു. ഈ സീസണ് രോഹിത് ശര്മ്മ മുംബൈ ഇന്ത്യന്സ് ക്യാപ്റ്റനായി തന്നെ തുടരണമായിരുന്നു. ഒരു സീസണ് ഒരുമിച്ച് കളിച്ചതിന് ശേഷം ഹാര്ദിക് പാണ്ഡ്യ ടീമിനെ നയിക്കുന്നതായിരിക്കും നല്ലതെന്ന് ഞാന് കരുതുന്നു. രോഹിത് ഇപ്പോഴും ഇന്ത്യയുടെ ക്യാപ്റ്റനാണ്. മുംബൈയ്ക്ക് ഒരു വര്ഷം കൂടി കാത്തിരിക്കാമായിരുന്നുവെന്ന് എനിക്ക് വ്യക്തിപരമായി തോന്നുന്നു', അമ്പാട്ടി റായുഡു കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us