സ്റ്റോക്സിനേക്കാൾ വലിയ ക്യാപ്റ്റൻ ഒന്നുമല്ല രോഹിത്; തുറന്നുപറഞ്ഞ് ഗ്രെയിം സ്വാൻ

ഇംഗ്ലണ്ട് പരാജയപ്പെട്ടെങ്കിലും ഈ പരമ്പരയ്ക്ക് ആരാധക പിന്തുണയുണ്ടായി.

dot image

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ട ശേഷം ഇന്ത്യ ശക്തമായി തിരിച്ചുവന്നു. 4-1നാണ് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്. എങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയേക്കാൾ നേതൃമികവ് ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിനെന്ന് പറയുകയാണ് ഇംഗ്ലീഷ് മുൻ സ്പിന്നർ ഗ്രെയിം സ്വാൻ.

രോഹിത് ശർമ്മ മികച്ച നായകനെന്നതിൽ തനിക്ക് സംശയമൊന്നുമില്ല. എങ്കിലും ഇന്ത്യൻ ക്യാപ്റ്റന് കരുത്തായത് മികച്ച ബൗളിംഗ് നിരയാണ്. ഈ തോൽവികൊണ്ട് സ്റ്റോക്സിന്റെ ക്യാപ്റ്റൻസി മോശമെന്ന് പറയാൻ കഴിയില്ല. ഇംഗ്ലണ്ട് ഈ പരമ്പരയിൽ നിരുപാധികം കീഴടങ്ങിയതല്ല. എങ്കിലും ഒരൽപ്പം കൂടി ധൈര്യം ഇന്ത്യയിൽ കളിക്കുമ്പോൾ ഇംഗ്ലണ്ട് ടീമിന് ഉണ്ടാകണമായിരുന്നു.

മുൻനിര പരാജയമാണ്, അല്ലെങ്കിൽ 350 കടക്കാമായിരുന്നു; ഷർദുൽ താക്കൂർ

ബാസ്ബോൾ പൂർണ രീതിയിൽ പരാജയമല്ല. ആദ്യ ടെസ്റ്റിൽ ഒലി പോപ്പ് 190 റൺസടിച്ചത് ബാസ്ബോൾ പ്രതിഫലനമാണ്. ഇംഗ്ലണ്ട് പരാജയപ്പെട്ടെങ്കിലും ഈ പരമ്പരയ്ക്ക് ആരാധക പിന്തുണയുണ്ടായി. അതിന് കാരണം ബാസ്ബോളിന് ലഭിച്ച പ്രചാരാണമാണെന്നും ഇംഗ്ലണ്ട് മുൻ സ്പിന്നർ വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us