രഞ്ജി ട്രോഫി ഫൈനൽ; മുംബൈയ്ക്ക് മികച്ച ലീഡ്, വിദർഭ ആദ്യ സെഷനിൽ ഓൾ ഔട്ട്

രണ്ടാം ദിനം മൂന്നിന് 31 എന്ന നിലയിൽ വിദർഭ ബാറ്റിംഗ് പുഃനരാരംഭിച്ചു

dot image

മുംബൈ: രഞ്ജി ട്രോഫി ഫൈനലിൽ മുംബൈയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. ആദ്യ സെഷനിൽ തന്നെ വിദർഭ സംഘം ഓൾ ഔട്ടായി. 119 റൺസിന്റെ ലീഡാണ് മുംബൈ സ്വന്തമാക്കിയത്. 105 റൺസ് മാത്രമാണ് ഒന്നാം ഇന്നിംഗ്സിൽ മുംബൈയ്ക്ക് നേടാൻ കഴിഞ്ഞത്. മൂന്ന് വിക്കറ്റ് വീതം നേടിയ ധവാൽ കുൽക്കർണി, ധനൂഷ് കോട്യാൻ, ഷംസ് മുലാനി എന്നിവരാണ് വിദർഭയെ തകർത്തത്.

രണ്ടാം ദിനം മൂന്നിന് 31 എന്ന നിലയിൽ വിദർഭ ബാറ്റിംഗ് പുഃനരാരംഭിച്ചു. അത്ഥർവ തായിഡെ 23, ആദിത്യ താക്കറെ 19, യാഷ് റാഥോഡ് 27, യാഷ് താക്കൂർ 16 എന്നിവർക്കാണ് വിദർഭ നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിൽക്കാനായത്. ഏഴ് ബാറ്റർമാർക്ക് വിദർഭ നിരയിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല.

ആദ്യ ഇന്നിംഗ്സിൽ വിൻഡീസ് 311ന് പുറത്ത്; ഓസീസിന് നാല് വിക്കറ്റ് നഷ്ടം

ആദ്യ ഇന്നിംഗ്സിൽ മുംബൈ 224 റൺസ് നേടിയിരുന്നു. ഷർദിൽ താക്കൂറിന്റെ ബാറ്റിംഗാണ് മുംബൈയുടെ സ്കോർ 200 കടത്തിയത്. 69 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സും സഹിതം താക്കൂർ 75 റൺസ് നേടി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us