മുംബൈ: രഞ്ജി ട്രോഫി ഫൈനലിൽ മുംബൈ ലീഡ് ഉയർത്തുന്നു. രണ്ടാം ദിനം ചായയ്ക്ക് പിരിയുമ്പോൾ മുംബൈ രണ്ടിന് 52 എന്ന നിലയിലാണ്. നിലവിൽ മുംബൈയ്ക്ക് 171 റൺസിന്റെ ലീഡുണ്ട്. 13 റൺസുമായി മുഷീർ ഖാനും ഒമ്പത് റൺസുമായി ക്യാപ്റ്റൻ അജിൻക്യ രഹാനെയുമാണ് ക്രീസിൽ. പൃഥി ഷായെ 11 റൺസോടെയും ഭൂപൻ ലാൽവാനിയെ 18 റൺസോടെയും മുംബൈയ്ക്ക് നഷ്ടമായി.
നേരത്തെ ആദ്യ സെഷനിൽ തന്നെ വിദർഭ സംഘം ഓൾ ഔട്ടായി. 105 റൺസ് മാത്രമാണ് ഒന്നാം ഇന്നിംഗ്സിൽ മുംബൈയ്ക്ക് നേടാൻ കഴിഞ്ഞത്. അത്ഥർവ തായിഡെ 23, ആദിത്യ താക്കറെ 19, യാഷ് റാഥോഡ് 27, യാഷ് താക്കൂർ 16 എന്നിവർക്കാണ് വിദർഭ നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. മൂന്ന് വിക്കറ്റ് വീതം നേടിയ ധവാൽ കുൽക്കർണി, ധനൂഷ് കോട്യാൻ, ഷംസ് മുലാനി എന്നിവരാണ് വിദർഭയെ തകർത്തത്.
ഷർദുൽ താക്കൂറിന്റെ വാക്കുകൾ താൻ മനസിലാക്കുന്നു: രാഹുൽ ദ്രാവിഡ്ആദ്യ ഇന്നിംഗ്സിൽ മുംബൈ 224 റൺസ് നേടിയിരുന്നു. ഷർദിൽ താക്കൂറിന്റെ ബാറ്റിംഗാണ് മുംബൈയുടെ സ്കോർ 200 കടത്തിയത്. 69 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സും സഹിതം താക്കൂർ 75 റൺസ് നേടി.