രഹാനെയ്ക്കും മുഷീര് ഖാനും അര്ദ്ധ സെഞ്ച്വറി; രഞ്ജി ട്രോഫി ഫൈനലില് പിടിമുറുക്കി മുംബൈ

ക്യാപ്റ്റന് അജിന്ക്യ രഹാനെയും മുഷീര് ഖാനുമാണ് ക്രീസിലുള്ളത്

dot image

മുംബൈ: വിദര്ഭയ്ക്കെതിരായ രഞ്ജി ട്രോഫി ഫൈനലില് പിടിമുറുക്കി മുംബൈ. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടരുന്ന മുംബൈ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള് രണ്ട് വിക്കറ്റ് നഷ്ടത്തില് 141 റണ്സെന്ന നിലയിലാണ്. നിലവില് 260 റണ്സിന്റെ ലീഡാണ് മുംബൈയ്ക്കുള്ളത്. അര്ദ്ധ സെഞ്ച്വറിയുമായി ക്യാപ്റ്റന് അജിന്ക്യ രഹാനെയും (58) മുഷീര് ഖാനുമാണ് (51) ക്രീസിലുള്ളത്. 11 റണ്സെടുത്ത പൃഥി ഷായെയും 18 റണ്സെടുത്ത ഭൂപന് ലാല്വാനിയെയുമാണ് മുംബൈയ്ക്ക് നഷ്ടമായത്.

നേരത്തെ ആദ്യ സെഷനിൽ തന്നെ വിദർഭ ഓൾഔട്ടായിരുന്നു. 105 റൺസ് മാത്രമാണ് ഒന്നാം ഇന്നിംഗ്സിൽ വിദർഭയ്ക്ക് നേടാൻ കഴിഞ്ഞത്. അത്ഥർവ തായിഡെ 23, ആദിത്യ താക്കറെ 19, യാഷ് റാഥോഡ് 27, യാഷ് താക്കൂർ 16 എന്നിവർക്കാണ് വിദർഭ നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. മൂന്ന് വിക്കറ്റ് വീതം നേടിയ ധവാൽ കുൽക്കർണി, ധനൂഷ് കോട്യാൻ, ഷംസ് മുലാനി എന്നിവരാണ് വിദർഭയെ തകർത്തത്.

ആദ്യ ഇന്നിംഗ്സിൽ മുംബൈ 224 റൺസ് നേടിയിരുന്നു. ഷർദിൽ താക്കൂറിന്റെ ബാറ്റിംഗാണ് മുംബൈയുടെ സ്കോർ 200 കടത്തിയത്. 69 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സും സഹിതം താക്കൂർ 75 റൺസ് നേടി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us