ന്യൂഡല്ഹി: വനിത പ്രീമിയര് ലീഗില് യുപി വാരിയേഴ്സിന് തോല്വി. ഇന്ന് നടന്ന മത്സരത്തില് ഗുജറാത്ത് ജയന്റ്സിനോട് എട്ട് റണ്സിന്റെ പരാജയമാണ് യുപി വാരിയേഴ്സ് എറ്റുവാങ്ങിയത്. ഇതോടെ വാരിയേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്ക്ക് തിരിച്ചടിയായി.
ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ജയന്റ്സ് നിശ്ചിത ഓവറില് എട്ട് വിക്കറ്റ് നഷ്ടത്തില് 152 റണ്സെടുത്തു. എന്നാല് മറുപടി ബാറ്റിങ്ങില് നിശ്ചിത ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില് 144 റണ്സ് മാത്രമാണ് നേടാനായത്. 88 റണ്സെടുത്ത് പുറത്താകാതെ നിന്ന ദീപ്തി ശര്മ്മയുടെ പോരാട്ടം വാരിയേഴ്സിനെ വിജയത്തിലെത്തിക്കാനായില്ല.
'രോഹിത്തിനെ ചെന്നൈ സൂപ്പര് കിങ്സ് ക്യാപ്റ്റനായി കാണാന് ആഗ്രഹിക്കുന്നു'; അമ്പാട്ടി റായുഡുടോസ് നേടിയ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ജയന്റ്സിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റില് ലോറ വോള്വാര്ഡും ബെത്ത് മൂണിയും 60 റണ്സ് കൂട്ടിച്ചേര്ത്തു. ലോറ വോള്വാര്ഡ് 30 പന്തില് 43 റണ്സെടുത്ത് പുറത്തായപ്പോള് ബേത്ത് മൂണി 52 ബോളില് 74 റണ്സെടുത്ത് പുറത്താവാതെ നിന്നു. പിന്നീടെത്തിയ ബാറ്റര്മാര്ക്ക് തിളങ്ങാന് കഴിയാതിരുന്നതോടെ ജയന്റ്സ് കൂറ്റന് സ്കോറിലെത്തിയില്ല വിക്കറ്റുകള് വീണുകൊണ്ടിരുന്നപ്പോഴും ക്രീസിലുറച്ച ക്യാപ്റ്റന് മൂണിയുടെ പോരാട്ടമാണ് ജയന്റ്സിന് കരുത്തായത്.
മറുപടി ബാറ്റിങ്ങില് തകര്ച്ചയോടെയായിരുന്നു വാരിയേഴ്സിന്റെ തുടക്കം. എലിസ്സ ഹീലി (4), കിരണ് നവ്ഗിരെ (0), ചമാരി അത്തപ്പത്തു (0) എന്നിവര് തുടക്കത്തിലേ നഷ്ടപ്പെട്ടു. എന്നാല് മൂന്നാം വിക്കറ്റില് ക്രീസിലെത്തിയ ദീപ്തി ശര്മ്മ ക്രീസിലുറച്ചത് വാരിയേഴ്സിന് തുണയായി. ഗ്രേസ് ഹാരിസിനെയും (1) ശ്വേത സെഹ്റാവത്ത് (8) എന്നിവരും അതിവേഗം മടങ്ങിയെങ്കിലും അവസാനക്കാരിയായി ക്രീസിലെത്തിയ പൂനം ഖെംനെര് ദീപ്തി ശര്മ്മയ്ക്കൊപ്പം ചെറുത്തുനിന്നു. ആറാം വിക്കറ്റില് ദീപ്തി-പൂനം സഖ്യം 109 റണ്സ് കൂട്ടിച്ചേര്ത്തെങ്കിലും വാരിയേഴ്സിന് വിജയത്തിലെത്താനായില്ല. പൂനം 36 റണ്സെടുത്ത് പുറത്താകാതെ നിന്നു.