ഡൽഹി: വനിതാ പ്രീമിയര് ലീഗില് തുടർച്ചയായ രണ്ടാം തവണയും ഡൽഹി ക്യാപിറ്റൽസ് ഫൈനലിൽ. അവസാന ലീഗ് മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിനെ ഏഴ് വിക്കറ്റിന് തകർത്താണ് ഡല്ഹി ക്യാപിറ്റൽസിന്റെ ഫൈനൽ പ്രവേശനം. ആദ്യം ബാറ്റുചെയ്ത ഗുജറാത്തിന് ഒമ്പത് വിക്കറ്റ് നഷട്ത്തില് 126 റണ്സാണ് നേടാൻ കഴിഞ്ഞത്. 13.1 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഡൽഹി ലക്ഷ്യത്തിലെത്തി.
രണ്ട് ഓവറില് ഒമ്പത് റണ്സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയ മലയാളി താരം മിന്നു മണി ഡൽഹിക്കായി നിർണായക പ്രകടനം പുറത്തെടുത്തു. മത്സരത്തിൽ ടോസ് ലഭിച്ച ഗുജറാത്ത് ബാറ്റിംഗിനിറങ്ങി. ഭാരതി ഫുല്മാലിയുടെ 42 ആണ് ടോപ് സ്കോർ. കാതറിന് ബ്രെയ്സ് പുറത്താവാതെ 28 റൺസുമെടുത്തു. മിന്നുവിനെ കൂടാതെ മരിസാനെ കാപ്പ്, ശിഖ പാണ്ഡെ എന്നിവർക്കും രണ്ട് വിക്കറ്റ് വീതമുണ്ട്.
ലെസ്കോവിച്ചിന്റെ സ്കോർപിയോൺ ക്ലിയറൻസ്; ഗോൾ കീപ്പറില്ലാതെ തടഞ്ഞിട്ടത് കമ്മിങ്സിന്റെ ഗോൾവിജയലക്ഷ്യത്തിലേക്ക് ഡൽഹി അനായാസം മുന്നേറി. ഓപ്പണർ ഷഫാലി വർമ്മ 37 പന്തില് 71 റണ്സ് നേടി മുന്നിൽ നിന്ന് നയിച്ചു. ജമീമ റോഡ്രിഗ്സ് പുറത്താകാതെ നേടിയ 38 റൺസും ഡൽഹിക്ക് കരുത്തായി. വെള്ളിയാഴ്ച്ച നടക്കുന്ന എലിമിനേറ്ററിൽ മുംബൈ ഇന്ത്യന്സ് - റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. ഈ മത്സരത്തിലെ വിജയികൾ ഫൈനലിൽ ഡൽഹിയുമായി ഏറ്റുമുട്ടും.