ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന് ഇന്ന് 30 വയസ് തികഞ്ഞിരിക്കുകയാണ്. 2017ൽ ട്വന്റി 20 ക്രിക്കറ്റിൽ അരങ്ങേറിയ താരം 2019ൽ ഏകദിന ക്രിക്കറ്റിലേക്കും കടന്നുവന്നു. നാലര വർഷം പിന്നിടുമ്പോൾ ഇന്ത്യൻ ടീമിന്റെ പേസ് ആക്രമണത്തിൽ നിർണായ സാന്നിധ്യമാണ് സിറാജ്. എന്നാൽ 2019ൽ താൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് താരം.
തന്റെ പിതാവ് ഒരു ഓട്ടോറിക്ഷാ ഡ്രൈവർ ആയിരുന്നു. അത് മാത്രമായിരുന്നു തന്റെ കുടുംബത്തിന്റെ വരുമാനം. പിതാവിന് പിന്തുണ ലഭിക്കാൻ താൻ കേറ്ററിംഗ് ജോലിക്ക് പോകുമായിരുന്നു. റൊമാലി റൊട്ടി പാചകം ചെയ്യുന്നതിനിടയിൽ തന്റെ കൈയ്യിൽ തീപിടിച്ചിട്ടുണ്ട്. തന്റെ കുടുംബം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. എപ്പോഴും താൻ ക്രിക്കറ്റ് കളിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. പഠനത്തിൽ ശ്രദ്ധിക്കുവാനാണ് തന്നോട് കുടുംബം ആവശ്യപ്പെട്ടത്. ഒടുവിൽ 2019ൽ ക്രിക്കറ്റ് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് താൻ ഗൗരവമായി ആലോച്ചിരുന്നുവെന്നും സിറാജ് വ്യക്തമാക്കി.
താരങ്ങളുടെ ഐപിഎൽ പിന്മാറ്റം; ബിസിസിഐക്ക് പരാതി നൽകാൻ ഫ്രാഞ്ചൈസികൾടെന്നിസ് ബോൾ ക്രിക്കറ്റാണ് തന്നെ മികച്ച പേസറാക്കി മാറ്റിയതെന്നും താരം വ്യക്തമാക്കി. കഠിനാദ്ധ്വാനം ഒരിക്കലും വെറുതെയാകില്ലെന്നും തനിക്കും മനസിലായി. ഒരുപക്ഷേ അതിന് ഫലം വൈകുമായിരിക്കും. എങ്കിലും എപ്പോഴാണെങ്കിലും കഠിനാദ്ധ്വാനത്തിന് ഫലം ഉണ്ടാകുമെന്നും ഇന്ത്യൻ ക്രിക്കറ്റ് താരം വ്യക്തമാക്കി.