'എനിക്ക് സ്കോർ കുറവായിരിക്കാം, എങ്കിലും ഞാൻ മറ്റുള്ളവരുടെ നേട്ടത്തിൽ സന്തോഷിക്കുന്നു'; അജിൻക്യ രഹാനെ

ഡ്രെസ്സിംഗ് റൂമിൽ രഹാനെ നൽകിയ ആത്മവിശ്വാസത്തിന് മുംബൈ താരം തനൂഷ് കോട്യാൻ നന്ദി പറഞ്ഞു.

dot image

മുംബൈ: എട്ട് വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം മുംബൈ രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യൻ താരം അജിൻക്യ രഹാനെയുടെ കീഴിലാണ് മുംബൈയുടെ നേട്ടം. എന്നാൽ വ്യക്തിപരമായി താരത്തിന് ടൂർണമെന്റിൽ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഫൈനലിൽ രണ്ടാം ഇന്നിംഗ്സിൽ നേടിയ 73 റൺസാണ് രഹാനെയുടെ ഉയർന്ന സ്കോർ.

214 റൺസുമായി റൺവേട്ടക്കാരുടെ പട്ടികയിൽ ഒമ്പതാമതാണ് മുംബൈ ക്യാപ്റ്റന്റെ സ്ഥാനം. എന്നാൽ വ്യക്തിപരമായ മോശം പ്രകടനത്തിലും താൻ സന്തോഷവാനാണെന്ന് പറയുകയാണ് രഹാനെ. ഒരു താരത്തിന്റെ കരിയറിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകും. എങ്കിലും ടീമിന്റെ വിജയത്തിൽ മുംബൈ ഡ്രെസ്സിംഗ് റൂമിൽ എല്ലാവരും സന്തോഷിക്കുന്നു. കഴിഞ്ഞ വർഷം നോക്കൗട്ട് റൗണ്ടിലെത്താൻ മുംബൈയ്ക്ക് കഴിഞ്ഞില്ല. എന്നാൽ ഇത്തവണത്തെ വിജയത്തിനായി കൃത്യമായ പദ്ധതി മുംബൈ ടീമിനുണ്ടായിരുന്നതായും രഹാനെ വ്യക്തമാക്കി.

പുറം വേദനയെ തുടർന്ന് ഗ്രൗണ്ട് വിട്ട ശ്രേയസല്ലേ അത്; രഞ്ജി നേട്ടത്തിന് ശേഷം താരത്തിന്റെ തകർപ്പൻ ഡാൻസ്

ഫൈനലിൽ വിദർഭയുടെ പോരാട്ട വീര്യത്തെയും മുംബൈ നായകൻ പ്രശംസിച്ചു. 538 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിട്ടും വിദർഭ നന്നായി കളിച്ചതായും രഹാനെ വ്യക്തമാക്കി. അതിനിടെ ഡ്രെസ്സിംഗ് റൂമിൽ രഹാനെ നൽകിയ ആത്മവിശ്വാസത്തിന് മുംബൈ താരം തനൂഷ് കോട്യാൻ നന്ദി പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us