ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്സിലിന്റെ യോഗം ദുബായില് പുരോഗമിക്കുകയാണ്. 2025 ഫെബ്രുവരി-മാര്ച്ച് മാസങ്ങളില് നടക്കുന്ന ചാമ്പ്യന്സ് ട്രോഫി ക്രിക്കറ്റ് യോഗത്തിന്റെ അജണ്ട ആയിരുന്നില്ല. എങ്കിലും മാധ്യമപ്രവര്ത്തകരുടെ ചോദ്യത്തോട് ഐസിസി വൃത്തങ്ങള് പ്രതികരിച്ചു.
ഇന്ത്യയുടെ എതിര്പ്പ് തുടരുമ്പോള് ചാമ്പ്യന്സ് ലീഗിന് പാകിസ്താന് വേദിയാകുമോ എന്നതാണ് ക്രിക്കറ്റ് ലോകത്തിന്റെ ആകാംഷ. ഐസിസിയിലെ ഏതൊരു മെമ്പറിനും അവരുടെ ആശങ്കകള് ഐസിസി യോഗങ്ങളില് ഉന്നയിക്കാമെന്നായിരുന്നു പ്രതിനിധികളുടെ മറുപടി. തര്ക്കമുള്ള കാര്യങ്ങള് വോട്ടിനിടും. ഒരു അംഗം ഏതെങ്കിലും വേദിയില് കളിക്കാന് തയ്യാറാകില്ലെന്ന് ഉറപ്പിച്ചു പറയുകയാണെങ്കില് പരിഹാര മാര്ഗങ്ങള് തേടും. എങ്കിലും ഐസിസിയിലെ അംഗങ്ങള് അതിന്റെ നിയമങ്ങള്ക്ക് എതിര് നില്ക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും പ്രതിനിധി വ്യക്തമാക്കി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്റ്റോപ് ക്ലോക്ക് വരുന്നു; ചില സമയങ്ങളിൽ പ്രവർത്തിക്കില്ലസുരക്ഷാ പ്രശ്നങ്ങള് ഉന്നയിച്ചാണ് ഇന്ത്യ പാകിസ്താനില് കളിക്കാന് തയ്യാറാകാത്തത്. സമീപ കാലത്ത് ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യുസീലാന്ഡ് ടീമുകള് പാകിസ്താനില് കളിച്ചിരുന്നു. എന്നാല് പാകിസ്താനുമായി ആഭ്യന്തര പ്രശ്നങ്ങളുള്ളത് ഇന്ത്യയ്ക്കെന്നാണ് ബിസിസിഐ വാദം. പാകിസ്താനില് കളിക്കാന് ഇന്ത്യ തയ്യാറാകുന്നില്ലെങ്കില് ഏഷ്യാ കപ്പിന് സമാനമായി ഹൈബ്രിഡ് മോഡലില് ചാമ്പ്യന്സ് ട്രോഫിയും നടത്തിയേക്കും. അങ്ങനെയെങ്കില് ഇന്ത്യയുടെ മത്സരങ്ങള്ക്ക് യു എ ഇ വേദിയായി പരിഗണിക്കപ്പെടും.