അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്റ്റോപ് ക്ലോക്ക് വരുന്നു; ചില സമയങ്ങളിൽ പ്രവർത്തിക്കില്ല

ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് റിസർവ് ദിനമുണ്ടാകും.

dot image

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓവറുകൾക്കിടിയൽ സ്റ്റോപ് ക്ലോക്ക് വരുന്നു. ഓരോ ഓവറിനും ഇടയിൽ 60 സെക്കന്റ് മാത്രമെ ഫിൽഡിംഗ് മാറ്റത്തിന് ഇനി അനുവദിക്കപ്പെടു. പരിമിത ഓവർ ക്രിക്കറ്റിനാണ് സ്റ്റോപ് ക്ലോക്ക് ബാധകം. ഈ വർഷം ജൂണിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പ് മുതൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്റ്റോപ് ക്ലോക്ക് പ്രവർത്തിച്ചു തുടങ്ങും. എന്നാൽ ചില സാഹചര്യങ്ങളിൽ സ്റ്റോപ് ക്ലോക്കിന് ഇളവുണ്ട്.

ഓവറിന്റെ ഇടയിലാണ് ഒരു പുതിയ ബാറ്റർ ക്രീസിൽ എത്തുന്നതെങ്കിൽ സ്റ്റോപ് ക്ലോക്ക് ബാധമല്ല. ഡ്രിങ്കസ് ബ്രേയ്ക്കിനിടയിലും സ്റ്റോപ് ക്ലോക്ക് പരിഗണിക്കപ്പെടില്ല. എതെങ്കിലും താരത്തിന് ഫീൽഡിൽ വെച്ച് പരിക്കേറ്റാലും സ്റ്റോപ് ക്ലോക്ക് ബാധകമാകില്ല. ഫീൽഡിംഗ് ടീമിന് നിയന്ത്രിക്കാൻ കഴിയാത്ത ഏതൊരു സാഹചര്യം ഗ്രൗണ്ടിൽ ഉണ്ടായാലും സ്റ്റോപ് ക്ലോക്ക് പ്രവർത്തനം ഉണ്ടാകില്ല.

കാത്തിരിപ്പ് തുടരുന്നു; ഇത്തവണ കപ്പുയർത്താൻ റോയൽ ചലഞ്ചേഴ്സിന് കഴിയുമോ?

ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് റിസർവ് ദിനമുണ്ടാകും. ഒപ്പം 2026 ട്വന്റി 20 ലോകകപ്പിന്റെ ഫോർമാറ്റിനും ഐസിസി അംഗീകാരം നൽകി. 20 ടീമുകളിൽ ഇന്ത്യ, ശ്രീലങ്ക ടീമുകൾക്ക് ആതിഥേയ രാജ്യങ്ങളായി കളിക്കാൻ കഴിയും. ഇത്തവണത്തെ ലോകകപ്പിൽ ആദ്യ ആറിൽ എത്തുന്ന ടീമുകൾക്കും നേരിട്ട് യോഗ്യത ലഭിക്കും. വൻകര തലത്തിൽ യോഗ്യതാ മത്സരങ്ങൾ കളിച്ചാണ് മറ്റു 12 ടീമുകൾ ലോകകപ്പിനെത്തുക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us