'റിഷഭ് പന്തിനെ ഞങ്ങള് മിസ് ചെയ്തു, അവന് ടീമിനാകെ ഊര്ജം പകര്ന്നിരിക്കുകയാണ്'; റിക്കി പോണ്ടിങ്

പന്ത് തിരിച്ചെത്തിയതിന്റെ ആവേശവും സന്തോഷവും ഡല്ഹി ക്യാംപിലും ഒട്ടും കുറവല്ല

dot image

ന്യൂഡല്ഹി: ഇന്ത്യന് പ്രീമിയര് ലീഗ് 2024 സീസണില് ഡല്ഹി ക്യാപിറ്റല്സ് ക്യാപ്റ്റന് റിഷഭ് പന്ത് തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്. വാഹനാപകടത്തില് ഗുരുതരമായി പരിക്കേറ്റ് വിശ്രമത്തിലായിരുന്ന പന്ത് 14 മാസത്തെ ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തുകയാണ്. പന്ത് തിരിച്ചെത്തിയതിന്റെ ആവേശവും സന്തോഷവും ഡല്ഹി ക്യാംപിലും ഒട്ടും കുറവല്ല. ഇപ്പോള് താരം തിരിച്ചെത്തിയതില് സന്തോഷം പങ്കുവെക്കുകയാണ് ക്യാപിറ്റല്സിന്റെ മുഖ്യപരിശീലകന് റിക്കി പോണ്ടിങ്.

'കഴിഞ്ഞ വര്ഷം ഞങ്ങള്ക്ക് അദ്ദേഹത്തെ മിസ് ചെയ്തിരുന്നു. ടൂര്ണമെന്റ് മുഴുവന് അവനെ മിസ് ചെയ്തു. റിഷഭ് ടീമില് ഒരുപാട് ഊര്ജം പകരുന്നു. അവന്റെ മുഖത്ത് ആ പുഞ്ചിരിയുണ്ട്. അവന് എന്നത്തേയും പോലെ മികച്ച രീതിയില് പന്തുതട്ടുന്നു. ഒപ്പം എല്ലാ സഹതാരങ്ങള്ക്കും ആത്മവിശ്വാസം പകരുകയും ചെയ്യുന്നു', റിക്കി പോണ്ടിങ് പറഞ്ഞു. ടീമുമായുള്ള ആദ്യ പരിശീലന സെഷന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഋഷഭ് പന്ത് റെഡിയാണ്; ഒടുവില് ബിസിസിഐ അനുമതിയും, ടി20 ലോകകപ്പ് ടീമിലും ഇടം ലഭിച്ചേക്കാം

2022 ഡിസംബര് 30നാണ് ഡല്ഹി- ഡെറാഡൂണ് ഹൈവെയില് റിഷഭ് പന്ത് സഞ്ചരിച്ച കാര് അപകടത്തില് പെട്ടത്. കാറിന് തീ പിടിക്കുന്നതിന് നിമിഷങ്ങള്ക്ക് മുന്പ് പുറത്ത് കടക്കാനായതാണ് പന്തിന് രക്ഷയായത്. അപകടത്തില് ഗുരുതരമായി പരിക്കേറ്റ പന്ത് മുംബൈയില് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഇതേത്തുടര്ന്ന് ഓസ്ട്രേലിയക്കെതിരായ ബോര്ഡര് ഗവാസ്കര് ട്രോഫിയും, 2023 സീസണ് ഐപിഎല്ലും, ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പിന്റെ ഫൈനലുമെല്ലാം പന്തിന് നഷ്ടമായിരുന്നു.

dot image
To advertise here,contact us
dot image