'ട്രോഫിയുമായി വരൂ, പുരുഷ ടീമിന് പ്രചോദനമാകൂ'; കലാശപ്പോരിന് മുന്പ് ആർസിബിയോട് ഡി വില്ലിയേഴ്സ്

16 വര്ഷവും തങ്ങളുടെ പുരുഷടീമിന് നേടാനാവാത്ത കിരീടം രണ്ടാം സീസണില് നേടാനുള്ള സുവര്ണാവസരമാണ് ആര്സിബിയുടെ പെണ്പടയ്ക്ക് മുന്നിലുള്ളത്

dot image

ന്യൂഡല്ഹി: വനിതാ പ്രീമിയര് ലീഗില് കലാശപ്പോരിനിറങ്ങുന്ന റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂര് ടീമിന് ആശംസകളറിയിച്ച് ആര്സിബി ഇതിഹാസം എബി ഡി വില്ലിയേഴ്സ്. കിരീടം കൊണ്ടുവന്ന് ആര്സിബിയുടെ പുരുഷ ടീമിന് പ്രചോദനം നല്കണമെന്നും ഡി വില്ലിയേഴ്സ് വനിതാ ടീമിനോട് ആവശ്യപ്പെട്ടു. ഫൈനലിസ്റ്റുകളായ ആര്സിബിക്കും ഡല്ഹി ക്യാപിറ്റല്സിനും ആശംസകളറിയിച്ച് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം ഇക്കാര്യം ആവശ്യപ്പെട്ടത്.

'വനിതാ പ്രീമിയര് ലീഗിലെ രണ്ട് പവര്ഹൗസ് ടീമുകളാണ് ഡല്ഹി ക്യാപിറ്റല്സും റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരും. ഇരുവരും നേര്ക്കുനേര് ഏറ്റുമുട്ടാനെത്തുമ്പോള് ഫൈനല് മത്സരം തകര്പ്പന് പോരാട്ടമാവുമെന്ന് ഉറപ്പാണ്. ഫൈനലിലെത്തിയ ഇരുടീമുകള്ക്കും താരങ്ങള്ക്കും അഭിനന്ദനങ്ങള്', ഡി വില്ലയേഴ്സ് അറിയിച്ചു.

ക്രിക്കറ്റ് റാണിമാരെ ഇന്നറിയാം; കലാശപ്പോരില് ആര്സിബി ക്യാപിറ്റല്സിനെതിരെ

'ആര്സിബി താരങ്ങള്ക്ക് പ്രത്യേക ആശംസകള്. ഫൈനല് വരെയെത്തിയ എല്ലാവര്ക്കും അഭിനന്ദനങ്ങള്. ട്രോഫിയുമായി വരൂ. മാത്രമല്ല ഐപിഎല് ആരംഭിക്കാനിരിക്കെ ആര്സിബിയുടെ പുരുഷ ടീമിന് പ്രചോദനമാവുകയും വേണം. ആശംസകള്, നിങ്ങളുടെ ഓരോ പന്തും ഞാന് കാണുന്നുണ്ടാവും', ഡി വില്ലിയേഴ്സ് കൂട്ടിച്ചേര്ത്തു.

16 വര്ഷവും തങ്ങളുടെ പുരുഷടീമിന് നേടാനാവാത്ത കിരീടം രണ്ടാം സീസണില് നേടാനുള്ള സുവര്ണാവസരമാണ് ആര്സിബിയുടെ പെണ്പടയ്ക്ക് മുന്നിലുള്ളത്. ഇന്ന് വൈകിട്ട് 7.30നാണ് ഡബ്ല്യുപിഎല് രണ്ടാം സീസണിന്റെ ഫൈനല് പോരാട്ടം. ന്യൂഡല്ഹിയിലെ അരുണ് ജയ്റ്റ്ലി സ്റ്റേഡിയത്തില് നടക്കുന്ന കലാശപ്പോരില് ആതിഥേയരായ ഡല്ഹി ക്യാപിറ്റല്സ് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. സ്മൃതി മന്ദാന നയിക്കുന്ന റോയല് ചലഞ്ചേഴ്സും മെഗ് ലാനിങ് നയിക്കുന്ന ഡല്ഹി ക്യാപിറ്റല്സും ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

dot image
To advertise here,contact us
dot image