ന്യൂഡല്ഹി: വനിതാ പ്രീമിയര് ലീഗിന്റെ കലാശപ്പോരില് ഡല്ഹി ക്യാപിറ്റല്സ് ഇന്ന് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ഫൈനലിസ്റ്റുകളായ ഇരുടീമുകളിലും മലയാളി സാന്നിധ്യമുണ്ട്. ആതിഥേയരായ ഡല്ഹി ക്യാപിറ്റല്സില് വയനാട്ടുകാരി മിന്നുമണിയും റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരില് തിരുവനന്തപുരം സ്വദേശി ആശ ശോഭനയുമാണ് മലയാളി സാന്നിധ്യമായി ടീമിലുള്ളത്.
ക്രിക്കറ്റ് റാണിമാരെ ഇന്നറിയാം; കലാശപ്പോരില് ആര്സിബി ക്യാപിറ്റല്സിനെതിരെഡല്ഹി ക്യാപിറ്റല്സിന്റെ മലയാളി താരം മിന്നു മണിക്ക് ഇത് രണ്ടാം ഡബ്ല്യുപിഎല് ഫൈനലാണ്. ആദ്യ സീസണിലെ കലാശപ്പോരിലും മിന്നു മണി ക്യാപിറ്റല്സിന്റെ ആദ്യ ഇലവനിലുണ്ടായിരുന്നു. ഈ സീസണില് നാല് മത്സരങ്ങളില് മാത്രമാണ് മിന്നുവിന് അവസരം ലഭിച്ചത്. ഗുജറാത്ത് ജയന്റ്സിനെതിരായ അവസാന മത്സരത്തില് തകര്പ്പന് ബൗളിങ് പ്രകടനം കാഴ്ച വെക്കാന് ഈ മാനന്തവാടിക്കാരിക്ക് സാധിച്ചു. രണ്ട് ഓവറില് വെറും ഒന്പത് റണ്സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് മിന്നു വീഴ്ത്തി.
ദേ മലയാളി പിന്നേം; അഞ്ച് വിക്കറ്റുമായി ശോഭന ആശ, ആര്സിബിക്ക് ആവേശവിജയംമറുവശത്ത് റോയല് ചലഞ്ചേഴ്സ് ബൗളിങ് ആക്രമണത്തിന്റെ വജ്രായുധമാണ് മലയാളി സ്പിന്നര് ആശ ശോഭന. വനിതാ പ്രീമിയര് ലീഗില് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമെന്ന ബഹുമതിയും ഈ തിരുവനന്തപുരം പേരൂര്ക്കട സ്വദേശി ഇതിനോടകം സ്വന്തമാക്കി. യുപി വാരിയേഴ്സിനെതിരായ മത്സരത്തിലാണ് ശോഭന ആശ അഞ്ച് വിക്കറ്റ് വീഴ്ത്തി ആര്സിബിയുടെ വിജയശില്പ്പിയായി മാറിയത്. റോയല് ചലഞ്ചേഴ്സിന്റെ ഒന്പത് മത്സരങ്ങളിലും ആദ്യ ഇലവനില് ഇറങ്ങിയ 33കാരി പത്ത് വിക്കറ്റാണ് ഇതുവരെ വീഴ്ത്തിയത്.