ഇസ്ലാമാബാദ്: മുന് ഓസ്ട്രേലിയന് ഓള്റൗണ്ടര് ഷെയ്ന് വാട്സണ് പാകിസ്താന് ക്രിക്കറ്റ് ടീം പരിശീലകനാവാനുള്ള ഓഫര് നിരസിച്ചെന്ന് റിപ്പോര്ട്ടുകള്. സമീപകാലത്തെ പാകിസ്താൻ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് മികച്ച പരിശീലകനെ ബോർഡ് തിരയുന്നത്. വാട്സണ് വലിയ തുക വേതനമായി പാകിസ്താന് ക്രിക്കറ്റ് ബോര്ഡ് ഓഫര് ചെയ്തിട്ടും അദ്ദേഹം വിസമ്മതിക്കുകയാണ് ചെയ്തത്. ഇതോടെ പുതിയ പരിശീലകനെ പ്രതീക്ഷിച്ചിരുന്ന പാകിസ്താന് തിരിച്ചടിയായിരിക്കുകയാണ്.
പാകിസ്താൻ സൂപ്പർ ലീഗിൽ ക്വറ്റ ഗ്ലാഡിയേറ്റേഴ്സിന്റെ പരിശീലകനാണ് വാട്സൺ ഇപ്പോൾ. അമേരിക്കയിൽ മേജർ ലീഗ് ക്രിക്കറ്റിൽ സാൻ ഫ്രാൻസിസ്കോ യുണികോൺസിനെയും വാട്സൺ പരിശീലിപ്പിക്കുന്നുണ്ട്. ഒപ്പം ഇന്ത്യൻ പ്രീമിയർ ലീഗിലും ഐസിസി ടൂർണമെന്റുകളിലും സ്റ്റാർ സ്പോർട്സിനായി കമന്ററി പറയുന്ന ജോലിയും വാട്സൺ ചെയ്യുന്നുണ്ട്.
പാകിസ്താൻ പരിശീലക സ്ഥാനത്തേയ്ക്ക് ഷെയ്ൻ വാട്സണെ പരിഗണിക്കുന്നുഓസ്ട്രേലിയയ്ക്കായി 190 ഏകദിനങ്ങളിൽ നിന്ന് 5,727 റൺസും 168 വിക്കറ്റും വാട്സൺ നേടിയിട്ടുണ്ട്. ടെസ്റ്റിൽ 59 മത്സരങ്ങളിൽ നിന്ന് 3,731 റൺസും 75 വിക്കറ്റും താരം നേടിയിട്ടുണ്ട്. 58 ട്വന്റി 20 കളിച്ച വാട്സൺ 1462 റൺസ് നേടിയപ്പോൾ 48 വിക്കറ്റുകൾ സ്വന്തമാക്കി.