ബെംഗളൂരു: വനിതാ പ്രീമിയർ ലീഗിൽ കിരീടം സ്വന്തമാക്കിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. രണ്ടാം സീസണിൽ തന്നെ കിരീട നേട്ടത്തിന് സ്മൃതി മന്ദാനയ്ക്കും സംഘത്തിനും കഴിഞ്ഞു. എന്നാൽ പുരുഷ ടീം 16 സീസൺ പിന്നിട്ടിട്ടും കിരീട നേട്ടത്തിലെത്താൻ കഴിയാത്തതിൽ ആരാധകർ നിരാശയിലാണ്. എതിർ ടീമുകളുടെ ട്രോളുകൾ സൂപ്പർ താരം വിരാട് കോഹ്ലിക്ക് നേരെ വരെ ഉയരുന്നുമുണ്ട്.
കോഹ്ലിക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി സ്മൃതി മന്ദാന രംഗത്തെത്തി. കിരീടനേട്ടം ഒരു കാര്യം മാത്രമാണ്. കോഹ്ലി ഇന്ത്യൻ ടീമിനായി നേടിത്തന്നത് അവിസ്മരണീയ നേട്ടങ്ങളാണ്. അതുകൊണ്ട് എന്റെയോ മറ്റാരുടെയെങ്കിലുമോ കരിയറുമായി കോഹ്ലിയെ താരതമ്യം ചെയ്യരുതെന്ന് മന്ദാന പ്രതികരിച്ചു.
സൂര്യകുമാറിന് തിരിച്ചടി, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടിയില്ല; ഹൃദയഭേദകമെന്ന് താരംകോഹ്ലി ഇതിഹാസ താരമാണ്. ഏവർക്കും പ്രോത്സാഹനമായ താരം. കോഹ്ലിയെപ്പോലെ തന്റെ ജഴ്സി നമ്പർ 18 ആണ്. അത് തന്റെ പിറന്നാൾ ദിനമാണ്. ജഴ്സി നമ്പർ തെരഞ്ഞെടുക്കുന്നത് വ്യക്തിപരമായ കാര്യമാണ്. കഴിഞ്ഞ 16 വർഷമായി ഏറ്റവും മികച്ച ക്രിക്കറ്റാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ പുരുഷ ടീം കളിക്കുന്നതെന്നും മന്ദാന വ്യക്തമാക്കി.