ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലിഗിന് വെള്ളിയാഴ്ച തുടക്കമാകുകയാണ്. ഇത്തവണയും എം എസ് ധോണിയാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകൻ. 42കാരനായ ധോണി ഈ സീസണോടെ കരിയർ അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന. എന്നാൽ ഇതിഹാസ നായകന് പിൻഗാമിയായി ആരെത്തുമെന്ന് ചെന്നൈ ആലോചിച്ചിട്ടുപോലുമില്ല. എന്നാൽ ധോണിയുടെ പിൻഗാമിയെ പ്രഖ്യാപിച്ചിരിക്കുകയാണ് മുൻ താരം സുരേഷ് റെയ്ന.
ധോണിക്ക് പിൻഗാമിയായി ഓപ്പണർ റുതുരാജ് ഗെയ്ക്ക്വാദ് ചെന്നൈ നായകനാകണമെന്ന് റെയ്ന പറഞ്ഞു. ധോണി വിരമിച്ചാൽ ചെന്നൈയുടെ നായകൻ ആരാകുമെന്നത് വലിയ ചോദ്യമാണ്. ഗെയ്ക്ക്വാദിന് ചെന്നൈ ടീമിനെ ഉയരങ്ങളിൽ എത്തിക്കാൻ കഴിയുമെന്ന് റെയ്ന വിലയിരുത്തി.
'ധോണിക്ക് വരെ തെറ്റ് പറ്റിയിട്ടുണ്ട്; എന്നാൽ രോഹിതിൽ നിന്ന് ഒരു തെറ്റും ഉണ്ടായിട്ടില്ല'ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെ നായകനായിരുന്നു ഗെയ്ക്ക്വാദ്. ഐപിഎല്ലിൽ 14 സീസണുകൾ കളിച്ച ചെന്നൈയ്ക്ക് ധോണിയെ കൂടാതെ രവീന്ദ്ര ജഡേജ മാത്രമാണ് നായകനായിട്ടുള്ളത്. എന്നാൽ ചെന്നൈയുടെ പ്രകടനം മോശമായതിനാൽ സീസണിന്റെ പകുതിക്ക് വെച്ച് ജഡേജ ക്യാപ്റ്റൻസി ധോണിക്ക് മടക്കി നൽകി.