കണ്ണ് നിറയാതെ ഒരാൾ പോലും അവിടെ ഉണ്ടായിരുന്നില്ല; ധോണിയുടെ നായക കൈമാറ്റം വിവരിച്ച് സ്റ്റീഫൻ ഫ്ലെമിങ്

ചെന്നൈ ക്യാമ്പിൽ ഒരുപാട് സംസാരിക്കുന്ന വ്യക്തിയല്ല റുതുരാജ്

dot image

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17-ാം പതിപ്പിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്ററായി മാത്രം കളിക്കാനൊരുങ്ങുകയാണ് മഹേന്ദ്ര സിംഗ് ധോണി. ഐപിഎല്ലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ധോണി നായക സ്ഥാനത്ത് നിന്നും പിന്മാറിയത്. ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷങ്ങളിലൂടെയാണ് ചെന്നൈ ക്യാമ്പ് കടന്നുപോയത്. ഇക്കാര്യം വിശദീകരിക്കുകയാണ് സൂപ്പർ കിംഗ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്.

ഡ്രെസ്സിംഗ് റൂമിൽ ധോണി ഈ വാർത്ത പുറത്തുവിട്ടപ്പോൾ എല്ലാവരും വികാരഭരിതരായി. കണ്ണ് നിറയാതെ ഒരാൾ പോലും അവിടെ ഉണ്ടായിരുന്നില്ല. രണ്ട് വർഷം മുമ്പ് ധോണിക്ക് പകരം ചെന്നൈ ടീം ജഡേജയെ നായകനാക്കിയിരുന്നു. എന്നാൽ അന്ന് ആവശ്യമായ തയ്യാറെടുപ്പുകൾ ടീം നടത്തിയിരുന്നില്ലെന്നും ഫ്ലെമിങ് പറഞ്ഞു.

ചെപ്പോക്കിൽ ഇന്ന് ഉത്സവക്കൊടിയേറ്റ്; ഐപിഎൽ 17-ാം പൂരത്തിന് തുടക്കമാകും

എല്ലാവരും റുതുരാജിനെ അഭിനന്ദിച്ചു. ചെന്നൈ ക്യാമ്പിൽ ഒരുപാട് സംസാരിക്കുന്ന വ്യക്തിയല്ല റുതുരാജ്. എങ്കിലും ടീമിനെ മികച്ച രീതിയിൽ നയിക്കാൻ കഴിയുന്ന താരമാണെന്നും ചെന്നൈ പരിശീലകൻ വ്യക്തമാക്കി. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടും. ഇന്ന് രാത്രിയാണ് ഉദ്ഘാടന മത്സരം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us