ചെപ്പോക്കിൽ റോയൽ ചലഞ്ചേഴ്സിനുള്ളത് ഒരു വിജയം; ഇത്തവണ ചരിത്രം മാറുമോ?

ഏഴിലും ജയം ചെന്നൈക്ക് ഒപ്പമായിരുന്നു.

dot image

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഏറ്റുമുട്ടാനൊരുങ്ങുകയാണ്. എന്നാൽ ചെന്നൈയെ നേരിടാനൊരുങ്ങുന്ന റോയൽ ചലഞ്ചേഴ്സിന് കണക്കുകൾ ആശ്വാസകരമല്ല. ഇതുവരെ എട്ട് തവണയാണ് ചെന്നൈ-ബെംഗളൂരു പോരാട്ടം ചെപ്പോക്കിൽ നടന്നത്. അതിൽ ഏഴിലും ജയം ചെന്നൈക്ക് ഒപ്പമായിരുന്നു.

ചെപ്പോക്കിൽ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയതിൽ ഒരിക്കൽ മാത്രമാണ് ചലഞ്ചേഴ്സിന് വിജയിക്കാനായത്. അതും 2008ലെ പ്രഥമ സീസണിലാണ് ആ വിജയം. അന്ന് പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്തായിരുന്നു റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ചെന്നൈ ആകട്ടെ സെമി സാധ്യതകൾ ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തിരുന്നു.

ഐപിഎൽ ഉദ്ഘാടന ചടങ്ങ് 6.30 മുതൽ; ഇത്തവണയും വൻതാര സാന്നിധ്യം

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു എട്ട് വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുത്തു. രാഹുൽ ദ്രാവിഡ് നേടിയ 47 റൺസാണ് ബെംഗളൂരുവിനെ മാന്യമായ സ്കോറിലെത്തിച്ചത്. മറുപടി പറഞ്ഞ ബെംഗളൂരു എട്ട് വിക്കറ്റ് നഷ്ടത്തിൽ 112ൽ എത്താനെ സാധിച്ചുള്ളു. നാല് ഓവറിൽ 14 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അനിൽ കുംബ്ലെയാണ് ചെന്നൈയെ പ്രതിരോധിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us