ബെംഗളൂരു: ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ ചെന്നൈയോട് പരാജയപ്പെട്ടിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ്. ഭേദപ്പെട്ട സ്കോർ ഉയർത്തിയിട്ടും ബൗളിംഗിൽ ബെംഗളൂരു നിര തീർത്തും പരാജയമായി. മത്സരത്തിലുടനീളം എതിർ ടീമിനെ പ്രതിരോധത്തിലാക്കാൻ കഴിയാതിരുന്നതാണ് തോൽവിക്ക് കാരണമെന്ന് ബെംഗളൂരു വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്ക് പറഞ്ഞു.
റോയൽ ചലഞ്ചേഴ്സിന് വലിയൊരു ബാറ്റിംഗ് ലൈനപ്പുണ്ട്. ആക്രമിച്ച് കളിക്കാനാണ് ബെംഗളൂരു താരങ്ങൾക്ക് ഇഷ്ടം. അത് എതിർ ടീമിനെ എപ്പോഴും സമ്മർദ്ദത്തിലാക്കാനാണ്. എല്ലാ താരങ്ങളും എതിരാളികളെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കണം. അനുജ് റാവത്തും താനും അതാണ് ചെയ്യാൻ ശ്രമിച്ചതെന്നും കാർത്തിക്ക് പറഞ്ഞു.
രച്ചിൻ രവീന്ദ്രയ്ക്ക് നേരെ കോഹ്ലിയുടെ രോഷപ്രകടനം; പ്രതിഷേധിച്ച് ആരാധകർമത്സരത്തിൽ ഒരു ഘട്ടത്തിൽ ബെംഗളൂരു അഞ്ചിന് 78 എന്ന നിലയിൽ തകർന്നിരുന്നു. പിന്നാലെ ദിനേശ് കാർത്തിക്കിന്റെയും അനുജ് റാവത്തിന്റെയും ബാറ്റിംഗാണ് ബെംഗളൂരുവിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇരുവരും ആറാം വിക്കറ്റിൽ 95 റൺസ് കൂട്ടിച്ചേർത്തു.