ചെപ്പോക്ക് തലവൻസിന് വിജയത്തുടക്കം; റോയൽ ചലഞ്ചേഴ്സിനെ ആറ് വിക്കറ്റിന് തകർത്തു

അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ശിവം ദൂബേ-രവീന്ദ്ര ജഡേജ സഖ്യമാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്.

dot image

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സിന് വിജയത്തുടക്കം. ബെംഗളൂരു റോയൽ ചലഞ്ചേഴ്സിനെ ആറ് വിക്കറ്റിനാണ് നിലവിലത്തെ ചാമ്പ്യന്മാർ തകർത്തെറിഞ്ഞത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ആറ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ ലക്ഷ്യത്തിലെത്തി.

നേരത്തെ ഫാഫ് ഡു പ്ലെസിസിന്റെ വെടിക്കെട്ടുമായി ഐപിഎൽ 17-ാം പൂരത്തിന് തുടക്കമായി. 23 പന്തിൽ എട്ട് ഫോറുകൾ സഹിതം ഡു പ്ലെസി 35 റൺസെടുത്തു. എന്നാൽ ബെംഗളൂരു നായകൻ പുറത്തായതിന് പിന്നാലെ ബെംഗളൂരു കനത്ത ബാറ്റിംഗ് തകർച്ചയെ നേരിട്ടു. രജത് പാട്ടിദാറും ഗ്ലെൻ മാക്സ്വെല്ലും റൺസൊന്നും എടുക്കാതെ പുറത്തായി. പിന്നലെ 20 പന്തിൽ 21 റൺസുമായി വിരാട് കോഹ്ലിയുടെ വിക്കറ്റും വീണു. റൺസ് കണ്ടെത്താൻ വിഷമിച്ച കാമറൂൺ ഗ്രീൻ 22 പന്തിൽ 18 റൺസുമായി മടങ്ങി.

എന്റെ ഇഷ്ടത്തിന് ടീമിനെ നയിക്കും; നിലപാട് വ്യക്തമാക്കി റുതുരാജ് ഗെയ്ക്ക്വാദ്

ആറാം വിക്കറ്റിൽ അനുജ് റാവത്തും ദിനേശ് കാർത്തിക്കും ഒന്നിച്ചതോടെയാണ് കളി മാറിയത്. പതിയെ മത്സരത്തിൽ താളം കണ്ടെത്തിയ ഇരുവരും റൺസ് ഉയർത്തിക്കൊണ്ടേയിരുന്നു. 25 പന്തിൽ നാല് ഫോറും മൂന്ന് സിക്സും സഹിതം 48 റൺസെടുത്ത അനുജ് റാവത്ത് അവസാന പന്തിൽ റൺഔട്ടായി. 26 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും സഹിതം 38 റൺസെടുത്ത ദിനേശ് കാർത്തിക്ക് പുറത്താകാതെ നിന്നു. ഇരുവരും ആറാം വിക്കറ്റിൽ 95 റൺസ് ചേർത്ത ശേഷമാണ് പിരിഞ്ഞത്. ചെന്നൈ നിരയിൽ മുസ്തഫിസൂർ റഹ്മാൻ നാല് വിക്കറ്റ് വീഴ്ത്തി. മാക്സ്വെല്ലിന്റെ വിക്കറ്റ് ദീപക് ചാഹറിനാണ്.

വിരാട് കോഹ്ലി പോലും അത്ഭുതപ്പെട്ടുപോയി; അജിൻക്യ രഹാനെയുടെയും രച്ചിൻ രവീന്ദ്രയുടെയും ആ ക്യാച്ചിൽ

മറുപടി പറഞ്ഞ ചെന്നൈ തുടക്കം മുതലെ തകർത്തടിച്ചു. ഇടയ്ക്ക് വിക്കറ്റുകൾ നഷ്ടമായെങ്കിലും റൺറേറ്റ് താന്നില്ല. റുതുരാജ് ഗെയ്ക്ക്വാദ് 15 പന്തിൽ 15, രച്ചിൻ രവീന്ദ്ര 15 പന്തിൽ 37, അജിൻക്യ രഹാനെ 19 പന്തിൽ 27, ഡാരൽ മിച്ചൽ 18 പന്തിൽ 22 എന്നിങ്ങനെ താരങ്ങൾ സ്കോർ ചെയ്തു.

ഗുജറാത്തിനോട് സ്നേഹം മാത്രം; പഴയ സഹതാരങ്ങളെ കണ്ടുമുട്ടി ഹാർദിക്ക് പാണ്ഡ്യ

അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ശിവം ദൂബേ-രവീന്ദ്ര ജഡേജ സഖ്യമാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്. ദൂബേ 28 പന്തിൽ 34 റൺസെടുത്തും ജഡേജ 17 പന്തിൽ 25 റൺസെടുത്തും പുറത്താകാതെ നിന്നു. ബെംഗളൂരുവിനായി കാമറൂൺ ഗ്രീൻ രണ്ട് വിക്കറ്റ് വീഴ്ത്തി. കരൺ ശർമ്മ, യാഷ് ദയാൾ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us