'അപ്പടി പോട് പോട്...', ചെപ്പോക്കില് ദളപതിപ്പാട്ടിന് ചുവടുവെച്ച് കോഹ്ലി, വൈറല്

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില് നടന്ന ഉദ്ഘാടനമത്സരത്തിലായിരുന്നു രസകരമായ സംഭവം

dot image

ചെന്നൈ: ചെന്നൈ സൂപ്പര് കിങ്സിനെതിരായ മത്സരത്തിനിടെ തമിഴ് സിനിമാ ഗാനത്തിന് ചുവടുവെച്ച് റോയല് ചലഞ്ചേഴ്സ് സൂപ്പര് താരം വിരാട് കോഹ്ലി. സിഎസ്കെയുടെ ഹോം തട്ടകമായ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില് നടന്ന ഉദ്ഘാടനമത്സരത്തിലായിരുന്നു രസകരമായ സംഭവം. ഇതിന്റെ വീഡിയോ ഇതിനോടകം തന്നെ ആരാധകര് ഏറ്റെടുത്തുകഴിഞ്ഞു.

ദളപതി വിജയ്യുടെ സൂപ്പര് ഹിറ്റ് ചിത്രം ഗില്ലിയിലെ 'അപ്പടി പോട് പോട്' എന്ന ഗാനത്തിനാണ് കോഹ്ലി ചുവടുകള് വെച്ചത്. മത്സരത്തിന്റെ ഇടവേളയില് സ്റ്റേഡിയത്തില് ഈ ഗാനം പ്ലേ ചെയ്തപ്പോഴാണ് താരം നൃത്തം ചെയ്തത്. അന്തരിച്ച ഗായകന് കെകെയും അനുരാധ ശ്രീറാമും ചേര്ന്ന് ആലപിച്ച ഗാനത്തിന് രസകരമായ രീതിയില് ചുവടുവെച്ച കോഹ്ലിയുടെ വീഡിയോയാണ് വൈറലായത്.

മത്സരത്തില് ചെന്നൈ സൂപ്പര് കിംഗ്സാണ് വിജയിച്ചത്. റോയല് ചലഞ്ചേഴ്സ് ഉയര്ത്തിയ 174 റണ്സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില് ചെന്നൈ മറികടന്നു. 20 പന്തില് 21 റണ്സാണ് വിരാട് കോഹ്ലിക്ക് മത്സരത്തില് നേടാനായത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us