'ക്രിക്കറ്റ് ചരിത്രത്തിലെ വിലയേറിയ താരം'; മിച്ചൽ സ്റ്റാർകിന് പരിഹാസം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരൂഖ് ഖാനെയും വെറുതെ വിടുന്നില്ല.

dot image

കൊൽക്കത്ത: ഐപിഎല്ലിൽ സൺറൈസേഴ്സിനെതിരായ മത്സരത്തിൽ മോശം പ്രകടനം നടത്തിയ മിച്ചൽ സ്റ്റാർകിനെ ട്രോളി സമൂഹമാധ്യമങ്ങൾ. ക്രിക്കറ്റ് ചരിത്രത്തിലെ വിലയേറിയ താരമെന്നാണ് സമൂഹമാധ്യമങ്ങളിലെ പരിഹാസം. 24 കോടി രൂപ വെള്ളത്തിലായി എന്നാണ് മറ്റൊരു കമന്റ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരൂഖ് ഖാനെയും വെറുതെ വിടുന്നില്ല. മോശം പ്രകടനം നടത്തിയ മിച്ചൽ സ്റ്റാർകിനെ പരിഹസിക്കുന്ന രീതിയിലാണ് ഷാരൂഖ് ഖാന് ട്രോളുകളിൽ എത്തുന്നത്. മത്സരത്തിൽ നാല് ഓവറിൽ 55 റൺസ് വഴങ്ങിയ സ്റ്റാർക് ഒരു വിക്കറ്റ് മാത്രമാണ് നേടിയത്.

കോടികൾ കത്തിച്ച ക്ലാസൻ; ലോകോത്തര താരം ഹൈദരാബാദിലുണ്ട്

കഴിഞ്ഞ താരലേലത്തിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയ്ക്കാണ് സ്റ്റാർകിനെ കൊൽക്കത്ത സ്വന്തമാക്കിയത്. എന്നാൽ 24.75 കോടി രൂപയ്ക്ക് വാങ്ങിയിട്ടും സ്റ്റാർക് നടത്തിയ പ്രകടനമാണ് ആരാധകരെ ഉൾപ്പടെ ചൊടുപ്പിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us