ബെംഗളൂരു: ട്വന്റി 20 ഉൾപ്പടെയുള്ള ക്രിക്കറ്റിന്റെ വിവിധ ഫോർമാറ്റുകളുടെ പ്രോത്സാഹനത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലിയുടെ പേരാണ് ഉപയോഗിക്കുന്നത്. ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയപ്പോഴും 2024 ട്വന്റി 20 ലോകകപ്പിനും കോഹ്ലിയുടെ പേരാണ് ടൂർണമെന്റ് പ്രചാരണത്തിനായി ഉപയോഗിച്ചത്. ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
ക്രിക്കറ്റിന്റെ പ്രചാരണത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തന്റെ പേര് ഉപയോഗിക്കാറുണ്ട്. ഇക്കാര്യം തനിക്ക് അറിയാം. എന്നാൽ ഇത്തരം നേട്ടങ്ങൾക്കുവേണ്ടി താൻ ഇനിയൊരിക്കലും കളിക്കില്ല. ഇക്കാര്യം തനിക്ക് ഉറപ്പ് നൽകാൻ കഴിയും. ക്രിക്കറ്റിനായുള്ള കഠിനാദ്ധ്വാനം തുടരുമെന്നും കോഹ്ലി പ്രതികരിച്ചു.
ഐ ആം ദ കിംഗ്; ബിസിസിഐക്ക് ഇനിയെന്ത് വേണം?പഞ്ചാബ് കിംഗ്സിനെതിരായ മത്സരം ഫിനിഷ് ചെയ്യാൻ കഴിയാതിരുന്നതിലെ നിരാശയും താരം തുറന്നുപറഞ്ഞു. ചിന്നസ്വാമിയിലേത് ഒരു ഫ്ലാറ്റ് ട്രാക്ക് ആയിരുന്നില്ല. വിക്കറ്റുകൾ വീഴുമ്പോൾ തന്റെ ആവശ്യം അവിടെ ഉണ്ടായിരുന്നു. താൻ കവർ ഡ്രൈവ് ഉപയോഗിക്കുമെന്ന് എതിർ ടീമിന് അറിയാം. ആ ഭാഗങ്ങളിൽ ഫീൽഡർമാരെ നിയോഗിച്ചു. ഗ്യാപ് കണ്ടെത്തി താൻ ഷോട്ട് അടിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന ഫീൽഡർ ഓടിയെത്തി ക്യാച്ച് പിടികൂടിയെന്നും താരം വ്യക്തമാക്കി.