ആ പാദങ്ങളിൽ ഒന്ന് തൊടാൻ; റോയൽ ചലഞ്ചേഴ്സ് ബാറ്റിംഗിനിടെ ഗ്രൗണ്ടിലേക്ക് ഓടിക്കയറി കോഹ്ലി ആരാധകൻ

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

dot image

ബെംഗളൂരു: ഐപിഎൽ സീസണിലെ ആദ്യ വിജയം നേടിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. മത്സരത്തിൽ സൂപ്പർ താരം വിരാട് കോഹ്ലി തകർപ്പൻ ഫോമിലായിരുന്നു. 49 പന്തിൽ 77 റൺസ് നേടിയ കോഹ്ലിയുടെ ബാറ്റിംഗ് റോയൽ ചലഞ്ചേഴ്സിന് വിജയമൊരുക്കി. അതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഒരു ആരാധകൻ ഗ്രൗണ്ടിലേക്ക് കടന്നുകയറി.

ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ആരാധകൻ വിരാട് കോഹ്ലിയുടെ കാലിൽ വീണു. ഈ സമയം സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ശുഭ്മൻ ക്യാപ്റ്റാനാകുന്നത് ആദ്യം!; തനിക്ക് അങ്ങനെ തോന്നുന്നില്ലെന്ന് സായി കിഷോർ

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. ശിഖർ ധവാൻ 45 റൺസെടുത്ത് ടോപ് സ്കോററായി. മറുപടി ബാറ്റിംഗിൽ 19.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ബെംഗളൂരു ലക്ഷ്യത്തിലെത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us