മുംബൈ: ഐപിഎല്ലിൽ ഹാർദ്ദിക്ക് പാണ്ഡ്യ നായകനായ ആദ്യ മത്സരം മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടു. മത്സരത്തിൽ ഹാർദ്ദിക്കെടുത്ത ചില തീരുമാനങ്ങൾ വിമർശിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഇന്ത്യൻ ടീമിലെ സഹതാരം മുഹമ്മദ് ഷമിയും ഹാർദ്ദിക്കിനെതിരെ ഗുരുതര വിമർശനവുമായി രംഗത്തെത്തി. ക്രിക്ബസിന് നൽകിയ അഭിമുഖത്തിലാണ് ഷമിയുടെ വിമർശനം.
ഒരു നായകൻ ടീമിനോട് കൂടുതൽ ഉത്തരവാദിത്തം കാണിക്കണം. ഏഴാം നമ്പറിലായിരുന്നില്ല ഹാർദ്ദിക്ക് ബാറ്റിംഗിനെത്തേണ്ടത്. അത് വാലറ്റത്തിന്റെ തുടക്കമാണ്. ഗുജറാത്ത് ടൈറ്റൻസിൽ മൂന്ന്, നാല് സ്ഥാനങ്ങളിലാണ് ഹാർദ്ദിക്ക് ബാറ്റു ചെയ്തത്. മുംബൈ ഇന്ത്യൻസിൽ നാല്, അഞ്ച് സ്ഥാനങ്ങളിൽ എത്തിയാൽ പോലും ആ മത്സരം വിജയിക്കുമായിരുന്നു. ഒരു നായകൻ എങ്ങനെയാകണമെന്ന് ഹാർദ്ദിക്ക് പാറ്റ് കമ്മിൻസിനെ കണ്ട് പഠിക്കണമെന്നും ഷമി അഭിപ്രായപ്പെട്ടു.
ഉറപ്പ് നൽകാം, ഇനിയൊരിക്കലും നേട്ടങ്ങൾക്കായി കളിക്കില്ല; വിരാട് കോഹ്ലിഅതിനിടെ ഹാർദ്ദിക്ക് ഏഴാം നമ്പറിൽ എത്തിയത് എം എസ് ധോണിയെ അനുകരിച്ചതല്ലേയെന്ന് അഭിമുഖത്തിൽ ചോദ്യം ഉയർന്നു. എന്നാൽ ധോണിക്ക് തുല്യനായി ധോണി മാത്രമെയുള്ളു എന്നായിരുന്നു ഷമിയുടെ മറുപടി. ധോണിയോ കോഹ്ലിയോ ആരായാലും വ്യത്യസ്ത ചിന്താഗതിക്കാരാണ്. ഓരോരുത്തരും അവരുടെ കഴിവിന് അനുസരിച്ചുള്ള സ്ഥാനങ്ങളിൽ കളിക്കാൻ ഇറങ്ങണമെന്നും ഷമി വ്യക്തമാക്കി.