ഇന്ത്യയുടെ ലോകകപ്പ് ഹീറോകൾ വീണ്ടും കണ്ടു; ഇന്നത്തെ ഐപിഎൽ മത്സരത്തിന് മുമ്പ്

അതിൽ ഒരാൾ ഇന്നും ക്രിക്കറ്റ് കളിക്കുന്നുവെന്നത് മറ്റൊരു കൗതുകം.

dot image

ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടാൻ ഒരുങ്ങുകയാണ് ഗുജറാത്ത് ടൈറ്റൻസ്. ഇന്ത്യൻ ഭാവി താരങ്ങളായ ശുഭ്മൻ ഗില്ലും റുതുരാജ് ഗെയ്ക്ക്വാദും നേർക്കുനേർ വരുന്നതാണ് ഇന്നത്തെ പ്രത്യേകത. എന്നാൽ കൗതുകകരമായ മറ്റൊരു കൂടിച്ചേരലിനും മത്സരത്തിന് മുമ്പായി അവസരം ഒരുങ്ങി.

2011ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ ഹീറോകൾ വീണ്ടും കണ്ടുമുട്ടി. ആ കൂട്ടായ്മയിൽ മൂന്ന് പേരുണ്ട്. അന്നത്തെ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി. പേസ് ബൗളർ ആശിഷ് നെഹ്റ. ഒപ്പം ടീമിന്റെ പരിശീലകനായിരുന്നു ഗാരി കിർസ്റ്റൺ. ഇവർ മൂന്നുപേരും ഇന്ന് രണ്ട് ടീമുകളിലാണ്. അതിൽ ഒരാൾ ഇന്നും ക്രിക്കറ്റ് കളിക്കുന്നുവെന്നത് മറ്റൊരു കൗതുകം.

ഹാർദ്ദിക്ക് ആദ്യ ഓവർ എറിഞ്ഞാൽ കുഴപ്പമെന്ത്?; വിശദീകരണവുമായി പൊള്ളാർഡ്

ചെന്നൈ സൂപ്പർ കിംഗ്സ് താരമായാണ് ധോണി ചെപ്പോക്കിലുള്ളത്. ആശിഷ് നെഹ്റ ഗുജറാത്ത് ടൈറ്റൻസിന്റെ മുഖ്യ പരിശീലകനാണ്. എന്നാൽ ഗാരി കിർസ്റ്റൺ ഗുജറാത്ത് ടൈറ്റൻസിന്റെ ബാറ്റിംഗ് പരിശീലകൻ, മെന്റർ എന്നീ പദവികൾ വഹിക്കുന്നു. എന്തായാലും ഇന്നത്തെ മത്സരം പഴയ ഹീറോകളും പുതിയ താരങ്ങളും തമ്മിലാകും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us