ബെംഗളൂരു: പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ഐതിഹാസിക റെക്കോർഡ് സ്വന്തമാക്കി വിരാട് കോഹ്ലി. ട്വന്റി 20 ക്രിക്കറ്റിൽ 50 റൺസ് 100 തവണ പിന്നിടുന്ന ആദ്യ ഇന്ത്യൻ താരമായി കോഹ്ലി. മത്സരത്തിൽ 49 പന്തിൽ 77 റൺസാണ് ഇതിഹാസ താരം നേടിയത്. തുടക്കത്തിൽ റൺസൊന്നും എടുക്കാതെ നിന്നപ്പോൾ കോഹ്ലി നൽകിയ ക്യാച്ച് ജോണി ബെർസ്റ്റോ വിട്ടുകളഞ്ഞിരുന്നു.
ആകെ 100 തവണ 50ലധികം റൺസ് കോഹ്ലി നേടിയതിൽ എട്ട് തവണ സ്കോർ 100 കടന്നു. 110 തവണ 50ലധികം റൺസ് നേടിയ ക്രിസ് ഗെയ്ലാണ് ഈ പട്ടികയിൽ ഒന്നാമൻ. 109 തവണ 50ലധികം റൺസ് നേടിയ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ രണ്ടാമതുണ്ട്. മത്സരത്തിൽ മറ്റൊരു റെക്കോർഡും വിരാട് കോഹ്ലി സ്വന്തമാക്കി.
ആ പാദങ്ങളിൽ ഒന്ന് തൊടാൻ; റോയൽ ചലഞ്ചേഴ്സ് ബാറ്റിംഗിനിടെ ഗ്രൗണ്ടിലേക്ക് ഓടിക്കയറി കോഹ്ലി ആരാധകൻട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ക്യാച്ച് നേടുന്ന താരമെന്ന റെക്കോർഡും ഇനി കോഹ്ലിയുടെ പേരിലാണ്. 174 ക്യാച്ചുകളാണ് കോഹ്ലി ഇതുവരെ നേടിയത്. 172 ക്യാച്ച് നേടിയ സുരേഷ് റെയ്നയെയാണ് കോഹ്ലി മറികടന്നത്. ഏറ്റവും കൂടുതൽ ഫോറുകൾ നേടുന്ന മൂന്നാമത്തെ ബാറ്ററെന്ന റെക്കോർഡും താരം സ്വന്തമാക്കി. ഐപിഎല്ലിൽ 650ലധികം ഫോറുകൾ കോഹ്ലി അടിച്ചുകൂട്ടി കഴിഞ്ഞു.