ജയ്പൂർ: ഐപിഎൽ സീസണിൽ മികച്ച പ്രകടനമാണ് രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ് പുറത്തെടുക്കുന്നത്. മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോൾതന്നെ താരം രണ്ട് അർദ്ധ സെഞ്ച്വറികൾ നേടിക്കഴിഞ്ഞു. ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തിലും പരാഗ് മുന്നിലാണ്. ഇപ്പോൾ പരാഗിനെ പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാൻ ബൗളിംഗ് പരിശീലകൻ ഷെയ്ൻ ബോണ്ട്.
ചെറുപ്രായത്തിൽ തന്നെ സൂര്യകുമാർ ക്രിക്കറ്റ് താരമായി പക്വത നേടി. ഇപ്പോൾ റിയാൻ പരാഗിലും താൻ അതു തന്നെ കാണുന്നു. ഏറെ കഴിവുള്ള താരമാണ് പരാഗെന്നും ഷെയ്ൻ ബോണ്ട് പ്രതികരിച്ചു. ടൂർണമെന്റിൽ കൂടുതൽ വിജയങ്ങൾ നേടുകയാണ് രാജസ്ഥാൻ റോയൽസിന്റെ ലക്ഷ്യമെന്നും ബോണ്ട് കൂട്ടിച്ചേർത്തു.
ഇങ്ങനെയൊരു തുടക്കം ആഗ്രഹിച്ചിരുന്നില്ല; മുംബൈയുടെ മൂന്നാം തോൽവിയിൽ ഹാർദ്ദിക്ക് പാണ്ഡ്യരാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയാണ്. എപ്രിൽ ആറിന് രാത്രി 7.30നാണ് മത്സരം. ജയ്പൂരിലെ സ്വന്തം സ്റ്റേഡിയത്തിൽ കളിക്കുന്നതിന്റെ മുൻതൂക്കം രാജസ്ഥാന് ലഭിക്കും.