മുംബൈ: ഐപിഎൽ സീസണിൽ വിജയം നേടാൻ കഴിയാത്ത മുംബൈ ഇന്ത്യൻസ് മാനേജ്മെന്റിന് മുന്നറിയിപ്പുമായി ഇന്ത്യൻ മുൻ താരം മനോജ് തിവാരി. ഇനി മടിക്കേണ്ടതില്ലെന്നും രോഹിത് ശർമ്മയ്ക്ക് നായക സ്ഥാനം തിരികെ നൽകണമെന്നുമാണ് തിവാരിയുടെ നിർദ്ദേശം. അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിയ നായകനാണ് രോഹിത് ശർമ്മയെന്ന് തിവാരി ചൂണ്ടിക്കാട്ടി.
ഒരു ക്യാപ്റ്റനെ മാറ്റുന്നത് വലിയ തീരുമാനമാണ്. ഹാർദ്ദിക്ക് പാണ്ഡ്യയുടെ കീഴിൽ മുംബൈയ്ക്ക് സീസണിൽ ഒരു പോയിന്റ് പോലും നേടാൻ കഴിഞ്ഞിട്ടില്ല. ടീമിന്റെ വിജയത്തിൽ നായകന് വലിയ ചുമതലയുണ്ട്. ചിലപ്പോഴൊക്കെ മികച്ച നായകന് നിർഭാഗ്യംകൊണ്ട് തോൽക്കേണ്ടി വന്നേക്കാം. എന്നാൽ മുംബൈയിലെ സാഹചര്യം അങ്ങനെയല്ല. മുംബൈ നായകനായുള്ള ഹാർദ്ദിക്കിന്റെ പ്രകടനം മോശമെന്നും മനോജ് തിവാരി വ്യക്തമാക്കി.
ഇങ്ങനെയൊരു തുടക്കം ആഗ്രഹിച്ചിരുന്നില്ല; മുംബൈയുടെ മൂന്നാം തോൽവിയിൽ ഹാർദ്ദിക്ക് പാണ്ഡ്യഅതിനിടെ നായകനെ മാറ്റുന്ന കാര്യത്തിൽ മുംബൈ ഇന്ത്യൻസ് എന്തെങ്കിലും സൂചന നൽകിയിട്ടില്ല. രാജസ്ഥാനെതിരായ തോൽവിക്ക് ശേഷം മുംബൈ ഇന്ത്യൻസ് തിരിച്ചുവരുമെന്ന് മാത്രമാണ് ടീം അധികൃതർ പ്രതികരിച്ചിരിക്കുന്നത്. എപ്രിൽ ഏഴാം തിയതി ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.